Chapter Title : മലർവാടി 5 [Mizmu-The copier]
കെട്ടിപ്പിടിക്കും ... ഒന്ന് പോടാ പൊട്ടാ ...നിനക്കറിയുന്നതിനേക്കാൾ എനിക്കവളെ അറിയാം ...പണ്ട് കോളേജിന്ന് ഒരുത്തൻ കുറെ കാലം പുറകെ നടന്നു അവള് മൈൻഡ് ചെയ്യാതായാപ്പോ അവൻ ചോരകൊണ്ട് ലവ് ലെറ്റർ എഴുതി കൊടുത്തു ...എന്നിട്ട് ..
അത് പറഞ്ഞു അച്ചു എന്നെ നോക്കി ...എന്റെ ആകാംഷ കണ്ടവൾ ചിരിച്ചു
അഭി : എന്നിട്ട്... പറയെടി സസ്പെൻസ് ആക്കാതെ
അച്ചു : എന്നിട്ടെന്താ ...അവളവന്റെ കാരണം നോക്കി ഒന്ന് കൊടുത്തു ...അതോടെ അവന്റെ പ്രേമം പടക്കം പൊട്ടണ പോലെ പൊട്ടി ...അത് കൊണ്ട് മോൻ പ്രേമം പറയാൻ പോകുമ്പോ ഒരു ഹെൽമെറ്റ് ഇട്ടാൽ നന്നായിരിക്കും ..ഈ മുഖത്തിന്റെ ഷേപ്പ് മാറിയാൽ എനിക്ക് സങ്കടാവും ട്ടോ...
അഭി : നീ കളവു പറയണ്ട ...ടീച്ചർ അങ്ങിനെ ഒന്നും ചെയ്യില്ല ...ആള് പാവമാണെന്നാണല്ലോ എന്റെ ഒരു ഇത്
എന്റെ ലക്ഷ്യം ഏകദേശം തീരുമാനമായി ...എനിക്കവളെ എങ്ങിനെയെങ്കിലും ഒന്ന് പിരി കേറ്റണം... അടുപ്പ് കത്തിത്തുടങ്ങി ഇനി കുറച്ചു മണ്ണെണ്ണ ഒഴിച്ചാൽ ആളി കത്തും ...
അച്ചു : അപ്പൊ നിനക്ക് കിട്ടിയതൊന്നും ഓർമ ഇല്ലേ ... കോളേജിൽ നിന്ന് നീ കണ്ടിരുന്ന ലച്ചു ആണോ ഇപ്പൊ ... ഇപ്പൊ നിന്നെ വല്യ കാര്യാ ... അന്നോ ...മോനൊന്നാലോചിച്ചു നോക്കിക്കേ
അത് ശെരിയാണ് അന്ന് സ്വഭാവം ഭൂലോക തറയായിരുന്നു ...പക്ഷെ അന്ന് തെറ്റിദ്ധാരണ കൊണ്ടല്ലേ ..ഇപ്പൊ എന്റെ അച്ചൂന് ഞാൻ ജീവനാ ...അവളുടെ ജീവിതം തന്നെ ഞാനാ ...എന്തൊരു സ്നേഹ എന്നോട് ... ഇനി ഇപ്പൊ അച്ചൂനെ ഞങ്ങടെ കൂടെ നിർത്തണം അതിനു ഇങ്ങനെ
💬 Comments
View all comments