Chapter Title : മലർവാടി 5 [Mizmu-The copier]
ഒരു കുറുക്കുവഴിയെ ഞാൻ കാണുന്നുള്ളൂ ...എവിടെ വരെ പോകുമെന്ന് നോക്കാം ...
അഭി : അതൊക്കെ പണ്ടല്ലേ ..ഇപ്പൊ എന്നെ വല്യ കാര്യാ ...അപ്പൊ ഞാൻ ഇഷ്ട്ടം പറഞ്ഞാൽ തള്ളിക്കളയാൻ സാധ്യത കുറവല്ലേ അച്ചു ...
അച്ചു : നീ പൊട്ടനാണോ അഭി ... മീനുവിനെ നീ പ്രേമിക്കുന്നുണ്ട് എന്ന് അവൾക്കറിയില്ലേ ..അപ്പൊ നീ പ്രേമം പറഞ്ഞാൽ നിന്നെ അവൾ വെച്ചേക്കുമോ ... ദൈവമേ ഇങ്ങനെ ഒരു മണ്ടനായിപ്പോയല്ലോ എന്റെ ചെക്കൻ
അഭി : എടീ ...പ്രേമത്തിന് കണ്ണും മൂക്കൊന്നുമില്ല എന്ന് നീ കേട്ടിട്ടില്ലേ ... അതിന്റെ വല്യ ഉദാഹരണമല്ലേ നീയും ഞാനും
അച്ചു : അത് നീ പറഞ്ഞത് ശെരിയാ ... പക്ഷെ അവൾക്കു കയ്യും കാലൊക്കെയുണ്ട് ...ഈ കഴുത്തിനു മേലെ തലയില്ലാഞ്ഞാൽ കാണാൻ ഒരു ഭംഗിയുണ്ടാവില്ല ... അതുകൊണ്ട് മോനാ ടോപ്പിക്ക് അങ്ങ് വിട്ടേര് ...
അഭി : നീ ബെറ്റിനുണ്ടോ ...ഞാൻ വളക്കാൻ വിചാരിച്ചാൽ വളക്കും
അച്ചു : നീ ഒലത്തും ...നീ വല്യ ഡയലോഗ് അടിക്കും എന്നല്ലാതെ ...നീ ഭയങ്കര പേടിത്തൊണ്ടനാ അതെനിക്കറിയാ ...നിന്നോട് ഞാൻ ബെറ്റിനു റെഡിയാ പൊട്ടാ ...
അഭി : അങ്ങിനെ ഒന്നും പേടിക്കുന്നവനല്ല ഈ ഞാൻ ..ഞാനേ ഈ അച്ചൂട്ടീടെ ചെക്കനാ ...എന്നെ തൊടണേൽ ടീച്ചറൊന്ന് വിയർക്കും ...
അതേറ്റു ...അവളുടെ മുഖം ഒന്ന് വിടർന്നു ...
അച്ചു : അതെ ...എന്റെ ചെക്കൻ തന്നെയാ ...അതോണ്ടാ വേണ്ടാന്ന് പറഞ്ഞത് ... നിനക്കതു വേണ്ട ...
അഭി : എനിക്കല്ല നമുക്ക് .. നമുക്ക് വേണ്ടിയല്ലേ
💬 Comments
View all comments