0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 39.4K

ഇത്രേം സംസാരിച്ചത്

അച്ചു പിന്നെ ഒന്നും മിണ്ടിയില്ല ...അവൾ എന്റെ നെഞ്ചിൽ തല വെച്ച് അങ്ങനെ കിടന്നു ...ഞാനും ഒന്നും മിണ്ടിയില്ല ...കുറച്ചുനേരം കഴിഞ്ഞു

അച്ചു : മീനവെങ്ങാനും അറിഞ്ഞാൽ പ്രശ്നമാവില്ലേ

അത് കേട്ടതും ഞാൻ അമ്പരന്നു ...അപ്പൊ ഇവൾ ഓക്കേ ആയി ...ഇനി ഇപ്പൊ ഇതൊരു വിഷയമല്ല ..അച്ചു സമ്മതിക്കും

അഭി : അതിനു നമ്മൾ വെറുതെ ട്രൈ ചെയ്യുന്നല്ലേ ഒള്ളു ... ടീച്ചർ വളഞ്ഞാൽ ഞാൻ ബെറ്റിൽ ജയിച്ചു ഇല്ലെങ്കിൽ നീ ജയിച്ചു ...

അച്ചു : എന്തായാലും നിന്റെ ഓവർ കോൺഫിഡൻസ് കൊള്ളാം ...എന്നാലും ഞാൻ ചോദിക്കട്ടെ ...അവള് വളഞ്ഞാൽ …അങ്ങനെ ണ്ടാവൂല എന്നാലും ...വളഞ്ഞാൽ പിന്നെ എന്ത് ചെയ്യും

അഭി : വളഞ്ഞാൽ പിന്നെ ഞാൻ ബെറ്റിൽ ജയിച്ചു ...അപ്പോ പിന്നെ നൈസായിട്ട് ടീച്ചറെ തേക്കണം ... സൊ സിമ്പിൾ

അച്ചു : എന്ത് വഷളത്തരാ അഭി നീ പറയുന്നത് ... നാക്കിനെല്ലില്ലെന്നും കരുതി എന്തും വിളിച്ചു പറയരുത് ട്ടോ

അച്ചു നല്ല ദേഷ്യത്തിലാണത് പറഞ്ഞത് ...അതെനിക്ക് അറിയാമായിരുന്നു അവളെ ഇളക്കാൻ തന്നെയാണ് ഉദ്ദേശം ...എന്നാലേ ...പ്ലാൻ വർക്കാവുള്ളു

അഭി : പിന്നെന്താ ഞാൻ വേണ്ടേ ...അപ്പൊ ടീച്ചറെ പ്രേമിച്ചാൽ നിനക്ക് ഇഷ്ട്ടാവൂലല്ലോ ...

അച്ചു : എനിക്ക് ഇഷ്ട്ടാവൂല എന്ന് ഞാൻ പറഞ്ഞോ ...തേക്കാണെന്ന് ...അങ്ങിനെയൊക്കെ പറയാവോ അഭി ...അപ്പൊ നീ എന്നേം അങ്ങിനെ ചെയ്യോ ...

നിനക്കൊരു കാര്യം അറിയോ സ്നേഹം ആത്മാർത്ഥമാണെന്ന് തോന്നിയാൽ പിന്നെ ഒരു പെണ്ണും ഒരാളെയും വിട്ടു പോവില്ല അഭി ...അപ്പൊ ബന്ധവും ഒന്നും

💬 Comments

View all comments