Chapter Title : മലർവാടി 5 [Mizmu-The copier]
കെട്ടിപ്പിടിച്ചു ഒരുമ്മ തരാൻ തോന്നിയതാ ... എന്താ ചെയ്യാ തരാൻ പറ്റില്ലല്ലോ ..
.
അഭി : കാരണമുണ്ട് ലച്ചൂ ... എല്ലാം ഞാൻ നാളെ പറയാം ... എനിക്ക് കുറച്ചു കാര്യം പറയാനുണ്ട് ...എന്നോട് ദേഷ്യമൊന്നും തോന്നരുത് ട്ടോ ...
ലച്ചു : എന്താ പൊന്നെ ...എന്നെ സങ്കടപ്പെടുത്തുന്ന ഒന്നും പറയരുത് ... എനിക്ക് എന്റെ ഈ പൊന്നിനെ മറക്കാൻ പറ്റില്ലെടാ
അഭി : അതല്ലടാ ...അത് ഞാൻ പറയോ ...എന്റെ കുഞ്ഞിനെ ഉള്ളിൽ വെച്ച് നടക്കുന്ന ഈ ഷൊത്തിനെ ഞാൻ വേണ്ട വെക്കോ ...ഇനി എന്ത് തന്നെ വന്നാലും അങ്ങനെ ഒന്നും ചിന്തിക്കരുത് ട്ടോ ന്റെ മുത്ത് ...അത്രക്കിഷ്ട്ടാടോ
ലച്ചു : അറിയാം പൊന്നെ ...എന്നാലും ഉള്ളിൽ ഒരു സങ്കടം
അഭി : നിനക്കെന്തൊ എന്നോട് ചോദിക്കാനുണ്ടെന്ന് പറഞ്ഞല്ലോ... അതെന്താ
ലച്ചു : നാളെ ചോദിക്ക ...നാളെ നമുക്ക് എവിടേലും കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം നല്ല പ്രൈവസി കിട്ടുന്ന സ്ഥലത്ത് ... എവിടേലും അറിയുമോ ...
അഭി : മ്മ് ... ഇവിടന്ന് കുറച്ചു മാറി ടൗണിനടുത്ത് കുറച്ചു ഉള്ളിലായി ഒരു കഫെ ഉണ്ട് അങ്ങോട്ട് പോവാം ... അവിടെ അത്ര തിരക്കും ഉണ്ടാവൂല .. ഞാൻ ടേബിൾ ബുക്ക് ചെയ്തോളാം ...
അത് ഞാൻ അച്ചു പിണങ്ങി നിന്ന സമയത്തു പോയിരുന്ന ഒരു കഫേ ആണ്...അത്യാവശ്യം സെറ്റപ്പാണ് ... അവിടെ അങ്ങനെ ഒറ്റക്ക് ഇരിക്കും ...ആളുകൾ വളരെ കുറവാണ് ...ടേബിൾ നമ്മൾ ബുക്ക് ചെയ്താൽ മതി ...മണിക്കൂറിനു 350 രൂപ ...
💬 Comments
View all comments