0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 50.7K

സ്നേഹം കിട്ടിയിട്ടുണ്ടാവില്ല ...ലച്ചു എന്നെ സ്നേഹിക്കുന്നതിന്റെ പകുതി പോലും ഞാൻ തിരിച്ചു കൊടുക്കുന്നുണ്ടോ എന്നെനിക്കറിയില്ല എന്നിട്ടും എന്നെ ജീവനോളം സ്നേഹിക്കുന്നുണ്ട് എന്റെ ലച്ചു ...ഇതൊക്കെ ആലോചിക്കുമ്പോ തന്നെ കണ്ണ് നിറയുന്നു ... മീനു ഇതറിഞ്ഞാൽ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല ... ആരെയും ഞാൻ സങ്കടപ്പെടുത്തില്ല...

അങ്ങനെ ഓരോന്നാലോചിച്ചു അവിടെ തന്നെ ഇരുന്നു ..ലച്ചു എപ്പഴേ ഉറങ്ങി ... അവൾക്ക് ഏറ്റവും സുരക്ഷിതമായി തോന്നുന്ന സ്ഥലം എന്റെ നെഞ്ചിലായിരിക്കും ... ഉറക്കം വരുന്നില്ലെന്ന് പറഞ്ഞ ആള് എന്റെ നെഞ്ചിലേക്ക് ചുരുണ്ടപ്പോ തന്നെ സ്വിച്ചിട്ട പോലെ ഉറങ്ങി

കുറെ നേരം കഴിഞ്ഞു ലച്ചു പതിയെ എണീറ്റു എന്റെ കവിളിലൊരുമ്മ തന്ന് എന്നോട് പോയി കിടന്നോളാൻ പറഞ്ഞു അവളും റൂമിലേക്ക് പോയി ...അവളുടെ റൂമിലെത്തി വാതിക്കൽ നിന്ന് എന്നെ ഒന്ന് നോക്കി ഒരു ഫ്ലയിങ് കിസ്സും തന്നു റൂമിലേക്ക് കയറി

ഞാനും എന്റെ റൂമിലേക്ക് കയറി നേരെ ബെഡിലേക്ക് വീണു സുഗമായി ഉറങ്ങി

പിറ്റേന്ന് നേരത്തെ തന്നെ അച്ചു വന്ന് വിളിച്ചെഴുന്നേല്പിച്ചു ...

അച്ചു : ടാ എഴുന്നേൽക്ക് ...ലച്ചു താഴെ ഉണ്ട് നിന്നെ കാത്തിരിക്കാ

അഭി : മ്മ്

അച്ചു : എടാ അഭി ..നീ ലച്ചൂനെ വളക്കും എന്ന് പറഞ്ഞത് കാര്യമായിട്ടാ ...

അത് കേട്ടപ്പോ ഞാൻ ചാടി എണീറ്റു

അഭി : അതേ ...എന്താ സംശയം ..നീ തന്നെ അല്ലെ സമ്മതം പറഞ്ഞത് ...എന്തെ ചോദിക്കാൻ

അച്ചു : ഞാൻ അവളുടെ മനസ്സിലിരിപ്പ് അറിയാൻ വെറുതെ നിന്നെ പറ്റി ഒന്ന് ചോദിച്ചു ...നിന്നെ പറ്റി പറയുമ്പോ ...നൂറ്

💬 Comments

View all comments