0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 51.7K

നാവാണല്ലോ അവൾക്ക് ...അവളുടെ സംസാരം കേട്ടിട്ട് അവള് ഇപ്പൊ തന്നെ ഏകദേശം വളഞ്ഞ മട്ടാണല്ലോ ... എടാ ഇത് വേണ്ടടാ ...ഞാനൊരാവേശത്തിന് പറഞ്ഞതാ ...എനിക്ക് പേടിയുണ്ട് ട്ടോ ...

ദൈവമേ ടീച്ചർ ഓരോന്ന് പറഞ്ഞു പ്ലാൻ മൊത്തം കൊളമാക്കോ ...

അഭി : ഒന്ന് പോ അച്ചു ... ഇന്നലെ ഒരു ദിവസം ചോറ് ഇട്ടുകൊടുത്തെന്ന് കരുതി അങ്ങ് വളയാൻ നിക്കല്ലേ ...ടീച്ചർക്കെന്നെ വല്യ കാര്യാ ...പിന്നെ മീനുന്റെ ചെക്കനല്ലേ അതായിരിക്കും ... നീ വാക്കു പറഞ്ഞതാ മാറാൻ പറ്റൂല

അച്ചു : മ്മ് ..ശെരി ... നീ പെട്ടെന്ന് കുളിച്ചു വാ ...

പെട്ടെന്ന് തന്നെ കുളിച്ചു റെഡി ആയി ഞാൻ താഴേക്ക് ചെന്നു ... ടീച്ചർ അവിടെ തന്നെ ഉണ്ട്...ഞാൻ ഗോവണി ഇറങ്ങി വരുമ്പഴേ ടീച്ചർ എന്നെ തന്നെ ഒരു പുഞ്ചിരിയോടെ നോക്കി ഇരിക്കുന്നു ...ഞാനും ഒരു ചിരി പാസ്സാക്കി.. കണ്ണൊന്ന് തെറ്റിയപ്പോയാണ് ഞാൻ അച്ചൂനെ കണ്ടത് ... ഞങ്ങളെ രണ്ടാളേം അച്ചു നോക്കിക്കൊണ്ടിരിക്കുന്നു ടീച്ചറിന്റെ നോട്ടം കണ്ടതും അച്ചു എന്നെ ഒന്ന് കണ്ണുരുട്ടി ...ടീച്ചറും അവളെ കണ്ട് വേഗം എഴുന്നേറ്റു.. പോവാം ..എന്നും പറഞ്ഞു പുറത്തേക്ക് നടന്നു .. ഞാൻ അച്ചുവിനെ നോക്കിയപ്പോ എന്നെ തന്നെ നോക്കി നിൽക്കുന്നു ... ഞാനൊന്നും മിണ്ടാതെ വേഗം സ്കൂട്ടായി

ഞങ്ങൾ വണ്ടിയിൽ കയറി ഇന്ന് വീട്ടിൽ നിന്ന് കാറുമെടുത്താണ് പോയത്...അച്ചു ഞങ്ങളെ തന്നെ നോക്കുന്നുണ്ട് ...കോളജിലേക്ക് സാദാരണ ബൈക്കിലാണ് പോവാറുള്ളത് അതുകൊണ്ടായിരിക്കും ...ഏതായാലും മെഡിക്കൽ ഷോപ് ലക്ഷ്യമാക്കി വിട്ടു ...അല്പം വൈകിയാണ് ഇറങ്ങിയത് അല്പം സ്പീഡ്

💬 Comments

View all comments