Chapter Title : മലർവാടി 5 [Mizmu-The copier]
എല്ലാം ചെയ്തു...അപ്പോഴേക്ക് ഉച്ചയായി...ഞങ്ങൾ ക്യാന്റീനിൽ നിന്ന് ഭക്ഷണവും കഴിച്ചു ..പിന്നെ ഡോക്ടർ അവിടെ നിന്ന് തന്നെ ഒരു മരുന്ന് ലച്ചൂനെകൊണ്ട് കുടിപ്പിച്ചു അടുത്തത് 24 മണിക്കൂർ കഴിഞ്ഞ് കുടിക്കാനും...നന്നായി റസ്റ്റ് എടുക്കാനും ...അമിതമായി ബ്ലീഡിങ് ഉണ്ടെങ്കിൽ വന്നു കാണാനുംപറഞ്ഞു ...പിന്നെ പെണ്ണുങ്ങൾക്ക് അറിയാവുന്ന എന്തൊക്കെയോ പറഞ്ഞു അതെനിക്കൊന്നും മനസ്സിലായില്ല ... ഇനിയെങ്കിലും ശ്രദ്ദിക്കണം എന്ന ഒരു താക്കീതും ...ഞാൻ പിഞ്ചിരിച്ചു കൊണ്ട് അനുസരണയോടെ തലയാട്ടി
ഞങ്ങൾ വണ്ടിയിൽ കയറി ...ലച്ചൂന്റെ മുഖത്തു നല്ല സങ്കടം ... ഞാനവളെ വലിച്ചു എന്റെ തോളിലേക്ക് തല വെപ്പിച്ചു ...അതിഷ്ടപ്പെട്ട പോലെ അവളൊന്നെന്നെ നോക്കി ചിരിച്ചു വീണ്ടും തല എന്റെ തോളിൽ തന്നെ വെച്ചു
അഭി : എന്റെ മുത്തിന് സങ്കടായോ ... ദേഷ്യണ്ടോ എന്നോട്
ലച്ചു : ഇല്ല പൊന്നെ ...എനിക്കെന്റെ പൊന്നിനോട് ദേഷ്യപ്പെടാൻ പറ്റോ ...ചെറിയ സങ്കടമുണ്ട് ...സാരല്ല
അഭി : എന്റെ മുത്തിനെ സങ്കടപ്പെടുത്താൻ ചെയ്യിച്ചതല്ലടാ ...വേറെ നിർവാഹമില്ലാത്തോണ്ട
ലച്ചു : അറിയാ പൊന്നെ ...ഇത്രയും നേരം എന്റെ കൂടെ തന്നെ നിന്നില്ലേ എന്റെ പൊന്ന് ...എന്നേക്കാൾ സങ്കടം എന്റെ പൊന്നിനുണ്ടെന്ന് എനിക്കറിയാരുന്നു ...അതാ മുഖത്ത് ഞാൻ കണ്ടിരുന്നു
അഭി : എന്നാ പോവാ ...കഫെ ഞാൻ 3 മണിക്ക് ബുക്ക് ചയ്തിരുന്നു ... എന്നോടെന്തോ പറയാനില്ലേ
ഞാൻ ചെറിയ ചിരിയോടെ ചോദിച്ചു
ലച്ചു : മ്മ് ...പോവാ ... പറയാനുണ്ട് ...പക്ഷെ ദേഷ്യപ്പെടരുത്
അഭി : എന്നാ ഇപ്പൊ തന്നെ പറയോ ... എനിക്കീ സസ്പെൻസ് ഇഷ്ടല്ല പൊന്നെ
ലച്ചു : അപ്പൊ പറയാ....
അതും
💬 Comments
View all comments