0%

Chapter Title : മംഗള ലക്ഷദീപ് 1 [Arun]

Author : Arun Read All Parts 109.2K

നമസ്കാരം ചെറിയ ഒരു കഥയാണ് എല്ലാവരുടെയും സപ്പോർട്ട് വേണം

മംഗള ലക്ഷദീപ്

പാർട്ട് -1

അന്നൊരു കോരിച്ചൊരിയുന്ന മഴയുള്ള ദിവസമായിരുന്നു ..

എറണാകുളം നഗരത്തിലെ കാലത്തെ പതിവ് തിരക്കിനിടയിൽ ബ്ലോക്ക് കൾ ഇടയിൽപെട്ട് കാറിന്റെ വിന്ഡോയിലൂടെ മഴയും നോക്കി ഇരിക്കുകയായിരുന്നു ഞാൻ ,

"എന്താണ് എനിക്ക് ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ സംഭവിച്ചത് "

"എന്നാണ് ഞാൻ അവൾക് അന്യനായത്

എന്തിനാണ് അവൾ എന്നോട് ഈ ചതി ചെയ്തത് "

മനസ്സിൽ ഓർത്തു കൊണ്ട് പതിയെ മയങ്ങി പോയി

സാർ എന്ന ഒരു വിളി ആണ് എന്നെ ആ മയക്കത്തിൽ നിന്ന് എഴുനെല്പിച്ചത്

" ലൊക്കേഷൻ എത്തി "

"ആഹ്"

യൂബർ ഡ്രൈവർക്ക് പൈസയും കൊടുത്തു എറണാകുളം റെയിൽവേ സ്റ്റേഷൻന്റെ പടികൾ കയറുമ്പോൾ മനസ് ശൂന്യമായിരുന്നു,

സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് പ്ലാറ്റഫോം നമ്പർ ഒന്നിലെ ഒരു ഒഴിഞ്ഞ സീറ്റിലേക് ഇരുന്നു.

9 മണി ആകുന്നതേ ഒള്ളു, 10:30 ക്ക് ആണ് ട്രെയിൻ.

നിരവധി ആളുകൾ അങ്ങോട്ടേക്കും ഇങ്ങോട്ടേകും നടക്കുന്നു ചിലരുടെ മുഖത്തു പ്രിയപെട്ടവരെ വിട്ടുപോകുന്നതിന്റെ സങ്കടം, ചിറക് ആണേൽ ജന്മനാട്ടിലേക് വന്ന സന്തോഷം.

9:45 ആയപ്പൊളേക്കും ട്രെയിൻ വന്നു ,

"മംഗള ലക്ഷദീപ് എക്സ്പ്രസ്സ്"

ബോർഡ് വായിച്ചു ഉറപ്പു വരുത്തി കോച്ച് നമ്പർ തപ്പി നടന്നു

" ബി 3 "

കോച്ച് നമ്പർ ബി 3 യിലേക് കേറി സീറ്റ് നമ്പർ 47 ഇല്ല ബാഗ് വെച്ച് ഇരുന്നു

ഒരു സൈഡ് ലോവർ സീറ്റ് ആയിരുന്നു അത്

അമ്മക്ക് സീറ്റ് കിട്ടി എന്ന് ഒരു

💬 Comments

View all comments