0%

Chapter Title : മംഗള ലക്ഷദീപ് 2 [Arun]

Author : Arun Read All Parts 22K

മംഗള ലക്ഷദീപ് - പാർട്ട് 2

ഒരു ട്രെയിനിന്റെ ഹോൺ ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്, സമയം 2:30, ഗോവ കഴിഞ്ഞു , എവിടെയോ ട്രെയിൻ നിർത്തി ഇട്ടേക്കുകയാണ്

ac കംപാർട്മെന്റിലെ തണുപ്പും ഒരു ശൂന്യതയും എനിക്ക് നല്ലോണം അനുഭവപെട്ടു,

എത്ര കിടന്നിട്ടും ഉറക്കം കിട്ടുന്നില്ല , ഫോൺ എടുത്ത് നോക്കിയപ്പോ അച്ഛന്റെ മെസ്സേജ് ഉണ്ട് .

"സിദ്ധു മോനെ, അച്ഛന് നിന്നെ നിന്നെ ഇന്നലെ വിളിക്കാൻ പറ്റിയില്ല, അത്യാവശ്യമായ ഒന്ന് രണ്ടു മീറ്റിംഗ് ഉണ്ടായി, 'അമ്മ വിളിച്ചപ്പോ മോൻ ട്രെയിൻ കേറിയ കാര്യം എല്ലാം പറഞ്ഞു.

എന്തായാലും സൂക്ഷിച്ചു പോ "

മെസ്സേജ് വായിച്ച ശേഷം അവിടെ എത്തീട് വിളിക്കാം എന്ന് മറുപടിയും കൊടുത്തു ഞാൻ ഫോൺ ലേക് നോക്കി ഇരുന്നു

ആരുടെയൊക്കെയോ മെസ്സേജ് വന്നു കിടപ്പുണ്ട്,

നാട്ടിൽ നിന്ന് പോന്നപ്പോ പറയാതെ വന്നതിനുള്ള പിണക്കങ്ങൾ ഒക്കെ,

തത്കാലം ഇപ്പൊ ആർക്കും മറുപടി ഒന്നും കൊടുക്കണ്ട അവിടെ എത്തീട് ആകാം എന്ന് മനസ്സിൽ പറഞ്ഞത്കൊണ്ട് പതിയെ കണ്ണുകൾ അടച്ചു

ഉറങ്ങാൻ പറ്റുന്നില്ല ..

ആരെയോക്കെയോ ഓര്മ വരുന്നു

പതിയെ താഴെ ഇറങ്ങി , എല്ലാരും ഉറക്കമാണ്

ഞാൻ സൗണ്ടഡ് ഒന്നും ഉണ്ടാകാതെ ഡോർ ന്റെ സൈഡ് ലേക് നടന്നു

ട്രെയിൻ പതിയെ നീങ്ങി തുടങ്ങിരിക്കുന്നു

കാറ്റു മുഖത്തേക് അടിക്കുമ്പോ ഒരു പ്രേത്യേക അനുഭൂതി

പഴയ കുറെ കാര്യങ്ങൾ തലയിലേക് ഇടിച്ചുകേറുന്നു

വേണ്ടാ .... എന്തിനാ വേണ്ടാത്ത ഒക്കെ ആലോചിക്കുന്നേ

മനസ്സിനോട് പതിയെ ക്ഷമ ചോദിച്ചു

" അതെ "

പെട്ടന്ന് പുറകിൽ നിന്നുള്ള വിളി കേട്ട്

💬 Comments

View all comments