0%

Chapter Title : മംഗള ലക്ഷദീപ് 2 [Arun]

Author : Arun Read All Parts 23.8K

ഞാൻ തിരിഞ്ഞു നോക്കി

എന്നെ തന്നെ നോക്കി നിക്കുന്ന പാറു വിനെ ആണ് കണ്ടത്

" എന്താ ഉദ്ദേശം, ചാടി ചാവാൻ ഉള്ള വെല്ല പരുപാടി ആണോ "

കൈകൾ കെട്ടി എന്നെ തന്നെ നോക്കി ഇത്തിരി ദേഷ്യത്തോടെ നിക്കുന്ന പാറുവിനെ കണ്ടപ്പോ ഞാൻ അറിയാതെ തന്നെ ചിരിച്ചു

" ചാവാൻ ആണേൽ ഇതിലും നല്ല എന്തോരം വഴികൾ ഉണ്ട് , എനിക്ക് ഒന്നും വയ്യ കൈയും കാലും ഒക്കെ വേറെ ആയി ചാവാൻ"

എന്റെ ആ മറുപടി കേട്ട് ചെറിയ ചിരിയോടെ അവൾ എന്നെ തന്നെ നോക്കി നിന്നു

പെട്ടന്ന് എന്തോ ഓർത്തപോലെ ഇപ്പൊ വരാം എന്ന് പറഞ്ഞു ഒരു ഓട്ടം ടോയ്ലറ്റ് ലേക്

ഞാൻ ഇതെല്ലം കണ്ട അതിശയത്തോടെ വാലി തന്നെ നോക്കി നിന്നു

രണ്ടു മിനിറ്റ്നു ശേഷം ഡോർ തുറക്കുന്ന സൗണ്ട് കേട്ട് നോക്കിയപ്പോ, കൈകൾ കഴുകി വരുന്ന അവളെ ആണ് കണ്ടത്

"ഒന്നും തോന്നല്,ഞാൻ ആദ്യം ആയിട്ട ടട്രെയിനിൽ കേറുന്നത്, പണ്ട് ട്രെയിൻ വെച്ച് കുറെ പേർക് ഉണ്ടായ കഥകൾ ഒക്കെ കേട്ടത് കൊണ്ട് ഒറ്റക് രാത്രി ടോയ്ലറ്റ് ലെക് പോകാൻ ഒരു മടി , രമ്യ ചേച്ചിയെ വിളിക്കാം എന്ന് വിചാരിച്ചപ്പോ നല്ല ഉറക്കം, അങ്ങനെ തിരിഞ്ഞും

മറിഞ്ഞും കിടന്നപ്പോ ആണ് താൻ എഴുനേറ്റ് പോകുന്നത് കണ്ടത്"

ഒരു നിഷ്കളങ്ക ഭാവത്തോടെ അവൾ അത് പറഞ്ഞു നിർത്തി

" എന്തെ എന്നെ പേടി തോന്നിയില്ലേ "

ഞാൻ അവളോട് ചോദിച്ചു

"ഇല്ല "

"അതെന്താ, ഞാനും ഒരു അപരിചിതൻ അല്ലെ

💬 Comments

View all comments