0%

Chapter Title : മംഗള ലക്ഷദീപ് 3 [Arun]

Author : Arun Read All Parts 43.1K

മംഗള ലക്ഷദീപ് - പാർട്ട് 3

രണ്ടു മൂന്ന് ദിവസം കൂടെ ഉണ്ടായവർ ഇത്രയും പ്രിയപ്പെട്ടവർ ആകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല

പാറുവും ഇപ്പൊ പോകും

അവൾക് ആണേൽ പകൽ സമയത് എന്നോട് ഒന്നും മിണ്ടില്ലലോ

ഇതെല്ലാം ആലോചിച്ചു ഞാൻ പതിയെ നടന്നു

" എടോ .............."

എന്നുള്ള വിളികേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്

പാറുവായിരുന്നു , എന്നെയും നോക്കി ചുമലിൽ കൈ കുത്തി ദേഷ്യത്തോടെ ആണ് നില്ക്കുന്നത്

" തനിക്കു മനസാക്ഷി ഉണ്ടോടോ "

പെട്ടന്ന് ഉള്ള ആ ചോദ്യം കേട്ട് ഞാൻ പകച്ചുപോയി

" ഇത്രേം വലിയ രണ്ടു പെട്ടികളും ഒരു ചെറിയ കുട്ടിയേം ഇവിടെ ഒറ്റക് നിർത്തിയിട്ട പോകാൻ തനിക്കു എങ്ങനെ തോന്നി "

അവളുടെ ആ സംസാരം കേട്ടപ്പോ ചിരിയാണ് എനിക്ക് വന്നത്

" അല്ല രണ്ടു പെട്ടി ഓക്കേ ... ആരാണ് ഈ ചെറിയകുട്ടി , ഞാൻ ഇവിടെ ആരേം കാണുന്നില്ലാലോ "

അവളെ ചെറുതായിട്ട് ദേഷ്യം പിടിപ്പിക്കാൻ എന്നൊന്നോണം ഞാൻ പറഞ്ഞു

തന്നെയുണ്ടല്ലോ എന്നും പറഞ്ഞു എന്നെ കൈ കൊണ്ട് അവൾ അടിക്കാൻ വന്നു

ഞാൻ പതിയെ തെന്നി മാറി

" അല്ല തമ്പുരാട്ടിക് അപ്പൊ പകൽ സമയത്തും എന്നോട് സംസാരിക്കാൻ പാറ്റോലെ "

തമാശയോടെ ഞാൻ പറഞ്ഞതും വിളിച്ച ഒരു ചിരി ആയിരുന്നു

" എന്നെ ഒന്ന് സഹായിക്കുവോ, എനിക്ക് ഭാഷ ഒന്നും വലിയ പിടുത്തം ഇല്ല, അത്യാവശ്യം കഴിഞ്ഞുകൂടേണ്ട ഭാഷ മാത്രേ അറിയൂ "

അവൾ പറഞ്ഞു

" ആ അത്യാവശ്യം ആയിട്ടുള്ള വാക്കുകൾ ഏതാ

💬 Comments

View all comments