Chapter Title : മംഗല്ല്യധാരണം [Nishinoya]
അഡ്മിഷൻ ഒക്കെ കിട്ടിയോ..." ഞാൻ സംശയം പ്രകടമാക്കി
"... ഈ ചേച്ചിക്ക് ഏട്ടന്റെ കോളേജിൽ ആണ് അഡ്മിഷൻ കിട്ടിയേ..."
"... ഹേ എന്റെ കോളേജിലോ 😲..." ഞെട്ടലോടെയാണ് ഞാൻ കേട്ടത്. അപ്പോഴേക്കും അടുത്ത ഷോക്കുമായി അമ്മയും വന്നു.
"...ഇവൾ ഇവിടെ നിന്ന പഠിക്കാൻ പോണേ..."
"... നമ്മുടെ വീട്ടിലോ..." വിശ്വസിക്കാൻ ആകാതെ ഞാൻ ചോദിച്ചു.
അമ്മ ഒന്ന് മൂളി. കൂടെ അവളുടെ ഒരു പുഞ്ചിരിയും.
"... ആദി ഇന്ന് ക്ലാസിനു പോയില്ലേ..." ഇവൾക്ക് എങ്ങനെ എന്റെ പേര് അറിയാം എന്ന് ആലോചിച്ചപ്പോഴേക്കും ഉത്തരവുമായി അമ്മ എത്തി.
"...ഓ അത് മോളെ എന്റെ മോന്റെ നല്ല നടപ്പ് കാരണം കോളേജുകാർ കുറച്ചു നാൾ വീട്ടിൽ ഇരിക്കാൻ പറഞ്ഞേക്ക ..." ഈ തള്ള മനുഷ്യനെ നാറ്റിക്കും.
"...സസ്പെൻഷൻ ആണോ..?" ചോദ്യരൂപേണ അവൾ തിരക്കി. ഇവൾക്ക് എന്തൊക്കെ അറിയണം ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു
ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് മനസ്സിലാക്കി പയ്യെ കാപ്പിയും കുടിച് റൂമിലേക്ക് വലിഞ്ഞു. ഗെയിം ഒക്കെ കളിച്ചു സമയം കളഞ്ഞു. അപ്പോഴിതാ വാതിലിൽ ഒരു മുട്ട് കേൾക്കുന്നത്.
"... ഡാ നീ ഒന്ന് വന്നേ..." കതക് തുറന്നപാടെ അമ്മ എന്നെയും കൂട്ടി അടുത്തുള്ള റൂമിലേക്കു പോയി.
"...ആ ബൾബ് കത്തുന്നില്ല നീ ഒന്ന് നോക്കിക്കേ..."
ഒരു മേശ അവിടെ ഉണ്ടായിരുന്നു. അതിൽ ചവിട്ടി മുകളിൽ കേറി നോക്കി.
"... അമ്മേ ഈ ബൾബ് അടിച്ചു പോയി എന്നാ തോന്നുന്നേ..."
"... അയ്യോ അത് പോയോ. എന്നാ ഈ ബൾബ് ഇട്ടോ..." അതും പറഞ്ഞ് മറ്റൊരു
💬 Comments
View all comments