Chapter Title : മംഗല്ല്യധാരണം [Nishinoya]
ബൾബ് തന്നു
"... ഇപ്പൊ എന്തിനാ ഇതൊക്കെ ചെയ്യുന്നേ..." ബൾബ് മാറ്റികൊണ്ട് ഞാൻ ചോദിച്ചു.
"... എടാ ഈ കൊച്ച് ഈ റൂമിൽ ആണ് താമസിക്കാൻ പോണേ. നിന്റെ ജിമ്മിലെ സാധനങ്ങൾ ഒക്കെ എടുത്ത് മാറ്റിക്കോ..."
അപ്പൊ അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. ഞങ്ങടെ വീട്ടിൽ താഴെ 3 മുറിയും മുകളിൽ 2 മുറിയുമാണ് ഉള്ളത്. അമ്മയ്ക്കും അച്ഛനും അമ്മുവിനും താഴെയാണ് റൂം. മുകളിലത്തെ നില മുത്തുപാണ്ടി കോട്ടയാണ് അത് വേറെ ആരുമല്ല ഞാൻ തന്നെ 😁. ഇന്നത്തോടെ അതിനു ഇടിവ് സംഭവിച്ചു. ഞാൻ ഈ മുറി ചെറിയ ഒരു ഹോം ജിം ആക്കികൊണ്ട് ഇരിക്കയിരുന്നു🥲.
എന്റെ ജിം എക്യുപ്മെന്റ്സ് എല്ലാം മാറ്റി. അവളുടെ സാധനങ്ങൾ റൂമിൽ സെറ്റ് ചെയ്തു. ഞാൻ അമ്മയുടെ അടുക്കലേക്ക് പോയി.
"... ഇത് എവിടാ നിന്ന പെട്ടെന്നൊരു ബന്ധു അമ്മക്ക് പൊട്ടി മുളച്ചത്..."
"...എടാ ഇത് എന്റെ ഏട്ടന്റെ മോൾ ആട. അവൾക് ഇവിടയ അഡ്മിഷൻ കിട്ടിയത് എന്ന് അറിഞ്ഞപ്പോ ഞാനാ നമ്മുടെ വീട്ടിൽ നിൽക്കാം എന്ന് പറഞ്ഞെ..."
"... ഇത്രയും നാൾ നമ്മുടെ കാര്യം നോക്കാൻ ഒരു ബന്ധുവും വന്നിട്ടില്ലല്ലോ. ഇപ്പൊ അവർക്ക് ഒരു ആവശ്യം വന്നപ്പോ നമ്മൾ വേണം അല്ലെ..?" പുച്ഛത്തോടെ ഞാൻ ചോദിച്ചു
"... ചാരുന്റെ അമ്മക്ക് നമ്മളോട് ദേഷ്യം ഒന്നും ഇല്ല. ഇടക് എന്നെ വിളിക്കാറുണ്ട്..."
"... അപ്പൊ അമ്മയുടെ ആങ്ങളക്കോ..."
"...ഏട്ടന്റെ ദേഷ്യം മാറി വരുന്നുണ്ട്. പിന്നെ എന്റെ അമ്മയ്ക്കും എന്നെ കാണണം എന്നുണ്ട്..." അമ്മ ഒരു വിഷമത്തോടെ പറഞ്ഞു.
"... അച്ഛൻ
💬 Comments
View all comments