Chapter Title : മംഗല്ല്യധാരണം [Nishinoya]
എന്ത് പറഞ്ഞു..?"
"... അച്ഛൻ എതിർപ്പ് ഒന്നും പറഞ്ഞില്ലാ..."
"... എന്താന്ന് വച്ച കാണിക്ക്..." അതും പറഞ്ഞ് ഞാൻ കേറി പോയി.
ഇപ്പൊ നിങ്ങൾ ചോദിക്കും എന്തിനാ നീ ഷോഓഫ് കാണിച്ചത് എന്ന്. അമ്മയും അച്ഛനും പ്രണയ വിവാഹം ആയിരുന്നു. രണ്ടുപേരുടെയും വീട്ടിൽ കട്ട കലിപ്പ്. എല്ലാം പ്രണയബദ്ധങ്ങൾ പോലെ ഇവരും ഒളിച്ചോടി ഇവിടെ വന്നു സെറ്റിൽ ആയി. പിന്നെ അമ്മ സ്വന്തം വീട്ടിൽ പോയിട്ടില്ല. കയറ്റിയില്ല എന്ന് പറയുന്നതാവും ശെരി. ഈ ഇടക്ക് അമ്മയുടെ വീട്ടുകാർക്കു ഒരു അയവുവന്നു എന്നാണ് അമ്മുവഴി അറിയാൻ പറ്റിയത്. പിന്നെ അമ്മയ്ക്കും കാണില്ലേ അമ്മുമ്മയെ കാണണം എന്ന്. എനിക്ക് പിന്നെ അമ്മയുടെ ബന്ധുക്കരെ ഇഷ്ട്ടമല്ല. അപ്പോഴാ പുതിയ ഒരു മാരണം എഴുന്നള്ളിയേക്കുന്നെ. രാത്രി ആഹാരം കഴിക്കുന്ന സമയം അച്ഛൻ അവളോട് ഓരോന്ന് ചോദിക്കുന്നത് കേട്ടു ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല. ആഹാരം കഴിഞ്ഞ് സ്പീക്കറിൽ പാട്ടും വച്ച് ബാൽകണിയിൽ ഇരിക്കയിരുന്നു.
"... Helo എനിക്ക് അങ്ങോട്ടു വരാമോ..." പിന്നിലായി സൗണ്ട് കേട്ടു നോക്കിയപ്പോ ചിരിച്ചോണ്ട് അവൾ. വരാൻ പറഞ്ഞ് ഞാൻ എഴുനേറ്റു.
"...ഉറങ്ങറായില്ലേ..." അവൾ കുശലം ചോദിച്ചു.
"...ഇല്ല ഉറക്കം വന്നില്ല..."
"...ഞാൻ വന്നത് കൊണ്ടാണോ ഉറക്കം പോയത്..." അവൾ തിരക്കി.
"...ഏയ് അങ്ങനെ ഒന്നും അല്ല..." ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു.
"... ആദി ഏത് ബ്രാഞ്ച് ആണ്..."
ഞാൻ എന്റെ ബ്രാഞ്ച് പറഞ്ഞു. അവൾ അവളുടെയും
"... ആദി എന്ന് വിളിക്കലോ അല്ലെ..?"
"...ആഹ് വിളിച്ചോ..." ഒരു ചിരിയോടെ പറഞ്ഞു.
"... അമ്മ പറഞ്ഞു തനിക് നല്ല
💬 Comments
View all comments