Chapter Title : മംഗല്ല്യധാരണം [Nishinoya]
മാർക്ക് ഉണ്ട് എന്ന് പിന്നെ എന്തിനാ ഈ നാട്ടിലോട്ട് അഡ്മിഷൻ എടുത്തത്..?" എന്റെ ഉള്ളിലെ സംശയം ഡയറക്റ്റ് ആയി തന്നെ ചോദിച്ചു.
"... സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങോട്ട് വരാൻ താല്പര്യം ഇല്ലായിരുന്നു..."
"... പിന്നെ..?"
"...ആദിയുടെ അമ്മ പോയെ പിന്നെ അമ്മുമ്മ വല്യ വിഷമത്തിൽ ആണ്. അമ്മുമ്മ ആന്റിയെ കാണണം എന്ന് ഒരുപാടു പറഞ്ഞു. പക്ഷെ അച്ഛൻ കൂട്ടാക്കിയില്ല. പയ്യെ പയ്യെ അമ്മുമ്മ ഈ കാര്യം ചോദിക്കുന്നത് നിർത്തി. അമ്മ ആന്റിയെ ഇടക്ക് വിളിക്കും..."
"... ആഹ് അമ്മു പറഞ്ഞിട്ടുണ്ട്..."
"... അമ്മുമ്മക്ക് നിങ്ങളെ കാണണം എന്നുണ്ട്. അപ്പൊ ഞാൻ കരുതി നിങ്ങളുടെ അടുത്തേക്ക് വന്നു എല്ലാ പിണക്കവും മാറ്റം എന്ന്..." ചിരിച്ചോണ്ട് അവൾ പറഞ്ഞു
"...ഓ അപ്പോ ഒരു കാര്യസ്ഥൻ റോളിൽ ആണ് വരവ്..."
"... അതെ..."
"...ശരണ്യയുടെ അച്ഛന്റെ പിണക്കം മാറിയോ..."
"... എന്റെ ഒരു അറിവ് വച്ചു അതൊക്കെ മാറി പക്ഷെ നിങ്ങളെ ഫേസ് ചെയ്യാൻ ഒരു മടി. ഇല്ലങ്കിൽ നിങ്ങളുടെ വീട്ടിൽ നിൽക്കാൻ അച്ഛൻ സമ്മതിക്കോ..."
ആലോചിച്ചപ്പോ എനിക്കും ശെരിയായി തോന്നി.
"... എന്തിനാ സസ്പെന്ഷൻ കിട്ടിയേ..?" അറിയാൻ ഉള്ള ആകാംശയിൽ അവൾ ചോദിച്ചു.
"... അത് ഒന്നും ഇല്ല ചെറിയൊരു തല്ല് കേസ്..."
"... തല്ല് കിട്ടിയോ കൊടുത്തോ..."
"... കിട്ടിയങ്കിൽ വീട്ടിൽ അല്ലല്ലോ ഹോസ്പിറ്റലിൽ അല്ലെ ഞാൻ നിൽക്കേണ്ടേ..." ചിരിയോടെ ഞാൻ മറുപടി പറഞ്ഞു.
"... അപ്പൊ ശെരി ആദി ഞാൻ കിടക്കാൻ പോവാ..."
"... എന്നാ താൻ വിട്ടോ. ഗുഡ് നൈറ്റ്..."
"...അതെ ആദി എനിക്ക്
💬 Comments
View all comments