0%

Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]

Author : Nishinoya Read All Parts 6.9K

ചേച്ചി all the best..." അമ്മു ചാരുവിനെ നോക്കി 👍 കാണിച്ചു.

ആഹാരം കഴിച്ച് ഞാൻ മുറിയിലെ കട്ടിലിൽ കിടന്ന് ട്രിപ്പ്‌ പ്ലാൻ ചെയ്‌യായിരുന്നു. അപ്പോഴിതാ പിറുപിറുത്തോണ്ട് റൂമിലെ വാതിലും അടച്ചു ചാരു വന്നു. വന്നതും മുഖം തരാതെ എനിക്ക് എതിരെ തിരിഞ്ഞു കിടന്നു. കാര്യം എന്താന്ന് മനസിലായില്ല. ഫോൺ മാറ്റി വച്ച് ചരുവിന്റെ പിന്നിലൂടെ കെട്ടിപിടിച്ച് പിൻകഴുത്തിൽ ഉമ്മ നൽകി.

"... എന്താ എന്റെ പൊന്നിന് പറ്റിയെ..." ചാരുവിനെ ഞാൻ കൊഞ്ചിച്ചു.

"... വിട് എനിക്ക് ഒന്നും പറ്റിയില്ല..." എന്റെ കൈ തട്ടിമാറ്റാൻ നോക്കി.

"... അത് അല്ലല്ലോ എന്തോ പ്രശ്നം ഉണ്ട് അല്ലാതെ ഇങ്ങനെ മുഖം വീർപ്പിച്ചു കിടക്കില്ല..." ചൂണ്ടു വിരൽ കൊണ്ട് ചാരുവിന്റെ വയറിൽ ചിത്രപണി നടത്തികൊണ്ടിരുന്നു.

"...ഇങ്ങോട്ട് തിരിയടി. ഇനി എന്റെ പൊന്ന് കാര്യം പറയ്..." ചാരുവിനെ മലർത്തികിടത്തി ആ കഴുത്ത് സ്നേഹത്താൽ കടിച്ചു വലിച്ചു.

"...ആദി എന്താ യാത്ര പോണ കാര്യം എന്നോട് പറയാത്തെ..."

"... അതോ ട്രിപ്പ്‌ പോയാലോ എന്ന് നിന്നോട് അഭിപ്രായം ചോദിച്ച കാലിന്റെ കാര്യവും പറഞ്ഞ് നി മുടക്കും അതാ എല്ലാം സെറ്റ് ചെയ്തിട്ട് പറയാം എന്ന് കരുതിയെ അതിനിടക്ക് അച്ഛൻ ചോദിച്ചപ്പോ അറിയാതെ പറഞ്ഞതാ..." ചാരുവിനെ എന്റെ നെഞ്ചിലേക്ക് കയറ്റി കിടത്തി ഞാൻ പറഞ്ഞു.

"...എന്നാലും എന്നോട് പറയായിരുന്നു. അമ്മയോട് പറയാത്തത് എന്തെ എന്ന് അമ്മ ചോദിച്ചപ്പോ എനിക്ക് ഉത്തരം മുട്ടിപ്പോയി അറിയോ..."

"... അതൊന്നും സാരം ഇല്ല നമ്മുടെ അമ്മ അല്ലെ. ഞാൻ നാളെ അമ്മയോട് സംസാരിക്കാം പോരെ..."അതിന് അവൾ എന്റെ നെഞ്ചിൽ

💬 Comments

View all comments