0%

Chapter Title : മംഗല്യധാരണം 2 [Nishinoya]

Author : Nishinoya Read All Parts 2.1K

ഉണ്ട്..."

"... അടിപൊളി എനിക്ക് ഒരുപാട് ഇഷ്ട്ടായി..."

"...ഫസ്റ്റ് ഡേ ആയിട്ടു റാഗിങ് ഒന്നും കിട്ടിയില്ലേ..."

"... കോളേജ് തുറന്നിട്ട്‌ 1 മാസം ആയില്ലേ അതോണ്ട് റാഗ് ചെയ്യാൻ ഒന്നും ആരും വന്നില്ല..."

"... ആരും വരാത്തതിന്റ നല്ല വിഷമം ഉണ്ടല്ലോ മുഖത്തു..."

"... പോടാ. ആരും വരാത്തത് നന്നായി എന്ന് അശ്വസിച്ചിരിക്ക. നോട്ട് ഒരുപാട് എഴുതാൻ ഉണ്ട് അത് ആലോചിക്കുമ്പോഴാ വിഷമം..."

"... ഞാൻ എഴുതിയാൽ മതിയോ. ഇവിടെ വെറുതെ ഇരുന്നു മടുത്തു. നോട്ട് എങ്കിലും എഴുതി സമയം കളയാലോ..."

"... സത്യം. എനിക്ക് നോട്ട് എഴുതി തരോ..?" അത്ഭുതത്തോടെ അവൾ തിരക്കി

"... ഹ എഴുതി തരാടോ..."

"... Thanks ആദി..."

അവളെ ഇമ്പ്രെസ്സ് ചെയ്യാൻ ഒന്നും അല്ല കേട്ടോ നോട്ട് എഴുതി കൊടുക്കാം എന്ന് പറഞ്ഞത് 🫣.പിന്നെ പിന്നെ ഇതൊരു പതിവായി രാത്രി കുറച്ചു സമയം അവളുമായി ഇവിടെ വന്നിരുന്നു സമയം സ്പെൻഡ്‌ ചെയ്യും.

"... എഴുനേക്ക് ഏട്ടാ..."രാവിലെ തന്നെ ഉറങ്ങാൻ സമ്മതിക്കാതെ അമ്മു എന്നെ ശല്യം ചെയ്യാ

"...എന്താടി നിനക്ക് വേണ്ടേ മനുഷ്യന്റെ ഉറക്കം കളയാനായിട്ട്..."

"... ഏട്ടൻ അല്ലെ പറഞ്ഞെ ഇന്ന് എന്നെ പുറത്ത് കൊണ്ട് പോവാം എന്ന്..."

"... ഞാൻ അത് ചുമ്മാ പറഞ്ഞതാടി മണ്ടി..."അതും പറഞ്ഞു പുതപ്പ് മൂടി ഞാൻ പിന്നയും കിടന്നു.

"... ദേ ഏട്ടാ കളിക്കല്ല് കേട്ടോ. എഴുന്നേൽക്ക്..." അതും പറഞ്ഞ് എന്നെ പിച്ചാനും മാന്തനും തുടങ്ങി

ഈ പെണ്ണ് ഇനി സ്വര്യം തരില്ല. അവസാനം എന്റെ പള്ളിയുറക്കം മതിയാക്കേണ്ടി വന്നു.

"... ശെരി

💬 Comments

View all comments