Chapter Title : മംഗല്യധാരണം 2 [Nishinoya]
നീ പോയി റെഡി ആവും. അപ്പോഴേക്കും ഞാൻ വരാം. പിന്നെ ചരുവിനെയും വിളിച്ചോ..."
"... ചാരു ചേച്ചി ഒക്കെ എപ്പോഴേ റെഡി ആയി ഇനി ഏട്ടൻ വന്നാൽ മതി..."
"... എന്നാ മോൾ ചെല്ല്..."
ഇനി ഇവിടെ കിടന്നാൽ ശരിയാവില്ല. റെഡി ആയി താഴേക്കു ചെന്നപ്പോ അവർ രണ്ടും ഒരുങ്ങി എനിക്ക് വേണ്ടി കാത്തിരിക്കാണു.
"... അമ്മൂസേ എങ്ങോട്ടാ പോണ്ടേ..."കാർ ചാവി എടുത്തോണ്ട് ഞാൻ തിരക്കി.
"... പൊന്മുടിക് വിട്ടാലോ ഏട്ടാ..." ആകാംഷയോടെ അവൾ തിരക്കി.
"...ഇന്ന് സൺഡേ അല്ലെ ഒരുപാട് ആൾക്കാർ വരും. വല്യ ബ്ലോക്ക് ആയിരിക്കും ചിലപ്പോ പൊന്മുടി ക്ലോസ് ചെയ്യും. കഴിഞ്ഞ സൺഡേ അങ്ങനെ ആയിരുന്നു..."
"... പിന്നെ എവിടാ പോവാ..." താടിക്ക് കൈയ്യും കൊടുത്ത് അമ്മു ചിന്തയിൽ ആഴ്ന്നു.
"... ബീച്ചിൽ പോയാലോ..." ചെറിയ പരിഭ്രമത്തോടെ ചാരു ചോദിച്ചു.
"... എന്നാ അങ്ങനെ ആവട്ടെ.any objection ammu..."അമ്മുനോട് ചോദിച്ചു.
"... എനിക്ക് കുഴപ്പം ഒന്നും ഇല്ല..."ചിരിയോടെ അമ്മു പറഞ്ഞു.
അങ്ങനെ അമ്മയോട് പറഞ്ഞിട്ട് അച്ഛന്റെ കാറുമായി ഇറങ്ങി. നേരെ വർക്കലയിലേക്കാണ് പോയത്. ഹെലിപാടിൽ വണ്ടിയും ഒതുക്കി ക്ലിഫിലേക്ക് നടന്നു.കൂടെയുള്ള രണ്ടുപേരും നല്ല എൻജോയ് ചെയ്താണ് നടക്കുന്നെ. ഞാനും അവരോട് കൂടി. കടലിലേക്ക് ഇറങ്ങിയതും അമ്മുവും ചാരുവും കൊച്ചുകുട്ടികളെപോലെ തിരമാലകൾക്ക് ഒപ്പം ഓടി ചാടി നടക്കാൻ തുടങ്ങി. ഞാൻ ചെറുതായി കാൽ ഒന്ന് നനച്ചു. അതുവഴിപോയ മാതാമ്മയെ വായിനോക്കി നിന്നും🫣.
"... സൂക്ഷിച് ഒക്കെ നോക്കിയില്ല എങ്കിൽ പോലീസ് കൊണ്ട് പോവും മോനെ..." ചരുവായിരുന്നു അത്
"... ഞാൻ അത് അല്ല നോക്കിയേ..."
💬 Comments
View all comments