Chapter Title : മംഗല്യധാരണം 2 [Nishinoya]
story ആക്കി. അത് കാണേണ്ട താമസം അപ്പൊ വന്നു call
"... ആരാടാ മൈരേ കൂടെയുള്ള പെണ്ണ്..." കാർത്തിയായിരുന്നു
"... നിനക്ക് രാത്രി ഉറക്കം ഒന്നും ഇല്ലാതെ എന്റെ അക്കൗണ്ടിൽ പെറ്റുകിടക്കണോടാ..."
"... ചോദിച്ചതിന് മറുപടി കിട്ടിയില്ല..."
"...നാളെ പറയാം അളിയാ ഇപ്പൊ ഞാൻ വേറൊരു മൂഡിൽ ആണ്..." അതും പറഞ്ഞത് ഫോൺ കട്ടാക്കി.
എന്റെ മനസിലൂടെ ചരുവിന്റെ മുഖം പാഞ്ഞു പോയി. എനിക്ക് അവളോട് പ്രേമം ആണോ. അതോ മറ്റെന്തെങ്കിലും ആണോ. ഇതുവരെ അനുഭവിക്കാത്ത അനുഭൂതി. അവളുടെ കുറുമ്പും എന്നോടുള്ള പെരുമാറ്റവും എല്ലാം ആലോചിച്ചു നിദ്രയിലേക്ക് വഴുതി വീണു.
പിറ്റേന്ന് വൈകിട്ട് ബോക്സിങ് ബാഗിൽ പഞ്ച് ചെയ്തോണ്ട് ഇരിക്കയിരുന്നു.
"... എന്താടാ നിനക്ക് കുറച്ചു ദിവസമായിട്ടു ഒരു ഇളക്കം..." കാർത്തിയുടെ അർത്ഥം വച്ചൊരു ചോദ്യം
"... ഏയ്യ് അങ്ങനെ ഒന്നും ഇല്ല..."ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി.
"... ഏതാടാ ഇന്നലെ story ഇട്ട ആ പെണ്ണ്..."മുഖവര ഇല്ലാതെ അവൻ ചോദിച്ചു.
"... അത് എന്റെ ഒരു ബന്ധുവാണ്..."
"... ബന്ധു എന്ന് പറയുമ്പോൾ..?"
"... എന്റെ മാമന്റെ മോൾ ആയിട്ടു വരും..." അത് പറഞ്ഞപ്പോ അറിയാതെ നാണം വന്നു
"... ഓ പറഞ്ഞു വരുമ്പോൾ മുറപ്പെണ്ണ്. അല്ലിയോടാ..."അതെന്നു ഞാൻ തലയാട്ടി.
"... ചുമ്മാതല്ല നിന്റെ പഞ്ച് ഒന്നും പഴയപോലെ ഗും ഇല്ലാതെ. അളിയൻ റൊമാന്റിക് മൂഡ് അല്ലെ..." അവൻ നന്നായി എന്നെ ഒന്ന് വാരി
"... അതെന്താടാ നീ അങ്ങനെ ഒരു വർത്തമാനം..." അവൻ പറഞ്ഞത് ഇഷ്ടപ്പെടാതെ ഞാൻ ചോദിച്ചു.
"...നീ ഒരുത്തനെ ഇടിച്ചു പഞ്ഞിക്കിട്ടില്ലേ
💬 Comments
View all comments