Chapter Title : മംഗല്യധാരണം 6 [Nishinoya]
താലി ചാർത്തി.
ജീവിതത്തിൽ ഒരിക്കലും ഇവളെ കൈവിടരുത് എന്ന് പറഞ്ഞു ചരുവിന്റെ കൈ എന്റെ കൈകളിൽ ഏല്പിച്ചു മണ്ഡപത്തിന് ചുറ്റും വലം വയ്പ്പിച്ച് . എന്നാൽ അത് എത്രമാത്രം പാലിക്കാൻ കഴിയും എന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു. കതിര്മണ്ഡപം ചുറ്റിവന്നപ്പോഴേക്കും ആട് കിടന്ന ഇടത്ത് പൂട പോലും ഇല്ല എന്ന അവസ്ഥയാ. എല്ലാ തെണ്ടികളും സദ്യ കഴിക്കാൻ ഇറങ്ങി ഓടി. ഞങ്ങൾ അമ്മുമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. ആ മുഖം സാധാരണ ദിനത്തേക്കാൾ ഇന്ന് കൂടുതൽ പ്രസന്നമാണ്. പ്രധാന ചടങ്ങുകൾ കഴിഞ്ഞതിൽ പിന്നെ ഫോട്ടോ എടുപ്പിന്റെ മേളം തന്നായിരുന്നു. എനിക്ക് അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് പേര് ഓരോ ഗിഫ്റ്റ് തന്നു ഫോട്ടോ എടുത്ത് പോയി.ആ കൂട്ടത്തിൽ ദിയയും കാർത്തിയും എത്തി.
"... ഹാപ്പി മാരീഡ് ലൈഫ് അളിയാ..." വന്നതും എനിക്ക് കൈയ്യും തന്ന് കെട്ടിപിടിച്ചു.
"...എന്താടി ഇത് കാര്യമായിട്ട് വല്ലതും ഉണ്ടോ..." ദിയ എനിക്ക് നേരെ നീട്ടിയ ഗിഫ്റ്റ് വാങ്ങി ഞാൻ ചോദിച്ചു.
"...തുറന്ന് നോക്ക്..." അത് കേട്ടതും ഞാൻ ഗിഫ്റ്റ് തുറന്നു നോക്കി എന്റെയും ചരുവിന്റെയും ഒരു ഫോട്ടോ വരച്ചത് ആയിരുന്നു.
"... കൊള്ളാലോ.സംഭവം കളർ ആയിട്ടുണ്ട്..."
"...എന്ത് ചെയ്യാൻ എനിക്ക് ഇച്ചിരി കഴിവ് കൂടി പോയില്ലേ..." ദിയ സ്വയം പുകഴ്ത്തി.
"...അതേ നീ ഒരു കഴുവേറി തന്നെ..." കാർത്തി അവന്റെ പണി തുടങ്ങി.
"... രണ്ടും കൂടി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കണ്ടാൽ ഇന്ന് നിങ്ങളുടെ കല്യാണം ആണെന്ന് തോന്നുമല്ലോ..." രണ്ടുപേരെയും അടിമുടി നോക്കി ഞാൻ പറഞ്ഞു.
"...ഇവൻ ഒന്ന് മൂളിയാൽ ഇപ്പൊ
💬 Comments
View all comments