0%

Chapter Title : മംഗല്യധാരണം 6 [Nishinoya]

Author : Nishinoya Read All Parts 2.3K

കെട്ട് നടത്താൻ ഞാൻ തയ്യാറാണ്..." കാർത്തിയെ നോക്കി ദിയ പറഞ്ഞു.

"...ഞാൻ അങ്ങനെ ഇപ്പൊ മൂളുന്നില്ല..." കാർത്തിയുടെ ഉത്തരവും എത്തി.

"... ഇവന്റെ സിഗ്മ ആറ്റിട്യൂട് ഇതുവരെ മാറിയില്ലേ..."

"... കുറച്ചുകൂടി ഉണ്ട് അത് ഞാൻ ഉടനെ മാറ്റി എടുക്കും..."

"... മോനെ... എല്ലാരും വെയിറ്റ് ചെയ്യാടാ..." ഇനിയും ഫോട്ടോ എടുക്കാൻ നിൽക്കുന്നവരെ കാണിച്ചു അമ്മ പറഞ്ഞു.

"... എന്നാ ശരിയട നിങ്ങൾ പോയി ഊണ് കഴിക്ക്..." അവരെ കഴിക്കാൻ ആയി അയച്ചു പിന്നയും ഒരു ചിരി മുഖത്തു ഫിറ്റ്‌ ചെയ്ത് പൊസ് തുടങ്ങി.

പിന്നെയും ഒരുപാട് പേര് വന്നു ഫോട്ടോ എടുത്തു. ഫോട്ടോ എടുത്തവർ കഴിക്കാനും കഴിച്ചവർ ഫോട്ടോ എടുക്കാനും വന്നുകൊണ്ടിരിക്കുന്നു. ഈ ലൂപ് ഇങ്ങനെ എത്ര നേരം തുടരും എന്ന് ഒരു പിടിത്തവും ഇല്ല. ഇതിന്റെ ഇടയിൽ എന്റെ കോളേജ്, സ്കൂൾ, ജിം, അങ്ങനെ ഓരോ ഇടങ്ങളിലേയും കൂട്ടുകാർ വന്നു പൊയ്‌കൊണ്ട് ഇരുന്നു. ഇവർ എല്ലാരും വരും എന്ന് ഞാൻ ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല.

കുറച്ചു കഴിഞ്ഞ് വലിയൊരു ഗിഫ്റ്റുമായി എവിടെയോ കണ്ട് പരിചയം ഉള്ള ഒരു പട നമ്മുടെ അടുത്തേക്ക് വന്നു. അടുത്ത് എത്തിയപ്പോഴാണ് അത് ചരുവിന്റെ കോളേജ് ഫ്രണ്ട്‌സ് ആണെന്ന് മനസ്സിലായെ. അത്രയും നേരം ചിരിച്ചോണ്ട് ഇരുന്ന എന്റെ മുഖം ഒരാളെ കണ്ടപ്പോ കടുത്തു. ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് ആളെ മനസിലായികാണും. അതേ അവൻ തന്നെ ചരുവിന് കൈ കൊടുത്ത് നേരെ എനിക്ക് നേരെ കൈ നീട്ടി.ഞാൻ അവന്റെ കൈ പിടിച്ചു ഒന്ന് മുറുക്കി. എന്നെ ആലിംഗനം ചെയ്ത് എന്റെ

💬 Comments

View all comments