0%

Chapter Title : മംഗല്യധാരണം 7 [Nishinoya]

Author : Nishinoya Read All Parts 3K

പറ്റാതിരുന്നാൽ മതിയായിരുന്നു..." അരുണിന്റെ കാര്യം ആണ് അച്ഛൻ പറയുന്നത് എന്ന് എനിക്ക് മനസിലായി എന്നാൽ അത് ഞാൻ പുറത്ത് കാണിച്ചില്ല.

അവിടേക്ക് വന്ന ചാരു എന്റെ ഓവർ ആക്ടിങ് കണ്ട് സംശയത്തോടെ എന്നെത്തന്നെ നോക്കി നിന്നും. ഞാൻ ചരുവിനോട് പുരികം ഉയർത്തി എന്താ എന്ന് ചോദിച്ചു.

"...കാപ്പി കുടിക്കാൻ വായോ..."ഞങ്ങളെ നോക്കി ചാരു പറഞ്ഞു പെട്ടെന്ന് അകത്തു കേറി പോയി.

അച്ഛനും അമ്മുവും അമ്മയും നേരത്തെ കഴിച്ചു. ഞാൻ ഉറക്കം എഴുനേൽക്കാൻ ഇച്ചിരി വൈകി പോയി🥲. ഡയനിങ്ങ് ടേബിളിൽ ഇരുന്നപ്പോഴേക്കും ചാരു ഒരു ഉത്തമ ഭാര്യയുടെ റോൾ എന്ന പോലെ എനിക്ക് പാത്രം എടുത്ത് വിളമ്പി തരാൻ തുടങ്ങി. എനിക്ക് ഇങ്ങനെ ഒരു അനുഭവം ഇത് ആദ്യമായിട്ടാ.സാധാരണ അമ്മയാണ് ഇതൊക്കെ ചെയ്യാർ. അപ്പോഴേക്കും പന്തലുകാർക്ക് ചായ കൊടുത്ത് അമ്മ തിരിച്ചെത്തി.

"... മോളു കഴിക്കുന്നില്ലേ..." എന്റെ ഓരോ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുന്ന ചാരുവിനോട്‌ അമ്മ ചോദിച്ചു.

"... വേണ്ട അമ്മേ ഞാൻ ആദി കഴിച്ചിട്ട് ഇരുന്നോളാം..."

"... ഞങ്ങൾ കഴിച്ചപ്പോഴും നിന്നെ വിളിച്ചത് അല്ലെ അപ്പൊ പറഞ്ഞു ആദി വരട്ടെ എന്ന്. ഇപ്പൊ പറയുന്നു അവൻ കഴിച്ചിട്ട് കഴിക്കാം എന്ന്. മോൾ അവിടെ ഇരുന്നേ..."

അമ്മ അവളെ നിർബന്ധിച്ചു എന്റെ അടുത്ത് ഇരുത്തി അവൾക്ക് വിളമ്പി കൊടുത്തു. ഇതൊക്കെ കാണുമ്പോൾ എനിക്ക് അവിഞ്ഞ സീരിയൽ ആണ് ഓർമ വരുന്നത്.

"...നിനക്ക് വിശന്നാൽ നീ കഴിച്ചോണം. എനിക്ക് വേണ്ടി ആരും കാത്തിരിക്കണ്ട കേട്ടല്ലോ..." അമ്മ അടുക്കളയിൽ പോയ സമയത്ത് ചരുവിന് ഞാൻ താകീത് നൽകി. തിരിച്ചു മറുപടി ഒന്നും

💬 Comments

View all comments