0%

Chapter Title : മംഗല്യധാരണം 7 [Nishinoya]

Author : Nishinoya Read All Parts 3K

പറയാതെ കുനിഞ്ഞു പാത്രത്തിൽ തന്നെ നോക്കി അവൾ കഴിച്ചു. ഞാൻ കഴിച്ച് കഴിഞ്ഞു പാത്രം എടുത്ത് അടുക്കളയിലേക്ക് പോവാൻ ഒരുങ്ങി.

"...ആദി പാത്രം അവിടെ വെച്ചേക്ക് ഞാൻ എടുത്തോളാം..."

"...ഞാൻ കഴിച്ച പാത്രം കഴുകാൻ എനിക്ക് അറിയാം നീ അതിൽ തല ഇടേണ്ട..."

പാത്രവും കഴുകി നേരെ റൂമിൽ പോയി. നാളെ തൊട്ട് ഓഫീസിൽ പോവാം ഇവിടെ പ്രതേകിച്ചു ഒന്നും ചെയ്യാൻ ഇല്ല. ചുമ്മാ ഫോണും തോണ്ടി കിടന്നു. കുറച്ചു കഴിഞ്ഞു ചാരു മുറിയിലേക്ക് വന്നു.

"... താഴെ നിന്റെ അഭിനയം സൂപ്പർ ആയിരുന്നു കേട്ടോ..." ഫോൺ ബെഡിലേക്ക് വച്ച് ഞാൻ എഴുനേറ്റു.

"... അഭിനയമോ..?" മനസ്സിലാവാതെ ചാരു ചോദിച്ചു.

"... അതേ. ഉത്തമ ഭാര്യ ആയിട്ടുള്ള റോൾ നീ നല്ല പോലെ കൈകാര്യം ചെയ്തു..."

"...ആദിക്ക് അതൊക്കെ അഭിനയം പോലെ ആണോ തോന്നിയത്..." നിസ്സഹായതയോടെ ചാരു ചോദിച്ചു.

"...പിന്നല്ലാതെ മുമ്പ് നീ ഇവിടെ ഉള്ളപ്പോ ഈ കേറിങ് ഒന്നും കണ്ടില്ലല്ലോ. അപ്പോ ഇനിയും അതുപോലെ തന്നെ മതി..."

"...മുമ്പത്തെ പോലെയാണോ ഇപ്പൊ..."

"... വല്യ മാറ്റം ഒന്നും ഞാൻ കാണുന്നില്ല 2 മുറിയിൽ കിടന്ന നമ്മൾ ഇപ്പൊ ഒരു മുറിയിൽ ആയി. അപ്പുറത്തെ മുറിയിലെ നിന്റെ സാധനങ്ങൾ ഇപ്പുറത്തു എന്റെ മുറിയിൽ വന്നു. അത്രയല്ലേ സംഭവിച്ചോളു..."നിസാരമായി ഞാൻ പറഞ്ഞു.

"... അപ്പൊ ഇതോ..." കഴുത്തിലെ താലി കാണിച്ചോണ്ട് ചാരു ചോദിച്ചു.

"...ഇപ്പോ അത് എനിക്ക് ജസ്റ്റ്‌ ഒരു മാല മാത്രം ആണ്. അത് താലി ആവണം എങ്കിൽ മനസ്സുകൊണ്ട് നമ്മൾ ഒന്നിക്കണം അത് ഈ ജന്മത്തിൽ

💬 Comments

View all comments