0%

Chapter Title : മംഗല്യധാരണം 7 [Nishinoya]

Author : Nishinoya Read All Parts 3K

നടക്കും എന്ന് എനിക്ക് തോന്നുന്നില്ല..."

"...ആദി ഇപ്പോഴും നിനക്ക് എന്നെ മനസിലാക്കാനോ ഉൾകൊള്ളാനോ കഴിഞ്ഞിട്ടില്ല അല്ലെ..." നിറക്കണ്ണുകളോടെ ചാരു വിതുമ്പി.

"... നിന്നെ കുറിച്ച് ഞാൻ പണ്ടേ മനസ്സിലാക്കിയതാണ് 😏. അത് കൊണ്ട് നീ അത് വിട്..."

"... എന്നെ കുറിച്ച് ആദിക്ക് എന്താ അറിയാവുന്നെ. എന്താ മനസ്സിലായെ പറയ് കേൾക്കട്ടെ..."

"... നിന്നോട് തർക്കിക്കാൻ എനിക്ക് സമയം ഇല്ല..." അത് പറഞ്ഞതും എനിക്ക് ഫോൺ വന്നതും ഒരുമിച്ചായിരുന്നു.

ഫോണുമായി ബാൽക്കണിയിൽ പോയി. തിരിച്ചു വന്നപ്പോ ചാരു എന്റെ ബെഡിൽ അതേ ഇരിപ്പായിരുന്നു. കണ്ടിട്ട് കരയുക ആണെന്ന് തോന്നുന്നു. ഞാൻ വല്യ മൈൻഡ് കൊടുക്കാതെ താഴേക്ക് പോയി. ഉച്ചക്ക് ചോർ കഴിക്കുമ്പോഴും രാവിലത്തെപോലെ എനിക്ക് വിളമ്പിതന്നതും എല്ലാം ചാരു ആയിരുന്നു. ഇവളോട് എത്ര പറഞ്ഞാലും മനസിലാക്കാത്തത് എന്താ. വീട്ടിൽ ഇരുന്ന് ബോർ അടിച്ചത് കൊണ്ട് വൈകുന്നേരം ജിമ്മിൽ പോയി.

"...ഞാൻ കരുതി ഫസ്റ്റ് നൈറ്റ്‌ ക്ഷീണം കാരണം ഇന്ന് നീ വരില്ല എന്ന്..." കാർത്തി എന്നെ ഇളക്കാൻ നോക്കി.

"... ഫസ്റ്റ് നൈറ്റ്‌ കോപ്പ് 😏..."

"... 😲ങേ അപ്പൊ ഒന്നും നടന്നില്ലേ..."

"...നിനക്ക് എല്ലാം അറിയാവുന്നത് അല്ലെ പിന്നെ എന്തിനാ അങ്ങനെ ചോദിക്കണേ..."

"... കഴിഞ്ഞത് കഴിഞ്ഞു ചാരു ഇപ്പൊ നിന്റെ ഭാര്യ ആണ്. നീ അതനുസരിച്ചു വേണം പെരുമാറാൻ..."

"...അവളുടെ ടോർച്ചർ സഹിക്കാൻ വയ്യാതെ ആണ് ഇങ്ങോട്ട് വന്നത് അപ്പൊ നിന്റെ ഉപദേശം..."

"...അവൾ എന്ത് ടോർച്ചർ ചെയ്തെന്ന നീ പറയണേ..."

"...വീട്ടിൽ നല്ല ഭാര്യക്കുള്ള പട്ടം നേടി എടുക്കാൻ വേണ്ടി അഭിനയിച്ചു തകർക്ക

💬 Comments

View all comments