Chapter Title : മംഗല്യധാരണം 7 [Nishinoya]
നെറുകയിൽ പയ്യെ തട്ടാൻ തുടങ്ങി. വെള്ളം കുടിച്ച ഗ്ലാസ് താഴെ വച്ച് തലയിൽ തട്ടിക്കൊണ്ടിരുന്ന ചരുവിന്റെ കൈ തട്ടി മാറ്റി. ഞാൻ അടുക്കളയിലേക്ക് പോയി പിന്നാലെ ചാരുവും.
"... പാത്രം ഞാൻ കഴുകിക്കോളാം..." വേസ്റ്റ് കളഞ്ഞു പാത്രം കഴുകാൻ തുനിഞ്ഞപ്പോ ചാരു തടയാൻ നോക്കി
"...രാവിലെ നിന്നോട് ഞാൻ പറഞ്ഞതാ ആവശ്യം ഇല്ലാതെ എന്റെ കാര്യങ്ങളിൽ ഇടപെടരുതെന്ന്..."
പാത്രത്തിൽ പിടിച്ച ചരുവിന്റെ കൈകൾ തട്ടിമറ്റി പാത്രവും കഴുകി വച്ചു ഞാൻ റൂമിലേക്ക് പോയി. ഏറെ സമയം റീലും തോണ്ടി ഇരുന്ന ശേഷമാണ് ചാരു റൂമിലേക്ക് വന്നത്. ഞാൻ അതികം ശ്രെദ്ധ കൊടുത്തില്ല. ഒരു മുറിയിൽ തലയിണ കൊണ്ട് നിർമിച്ച മതിലിനു അപ്പുറവും ഇപ്പുറവും അപരിചിതരെപോലെ ഞങ്ങൾ കിടന്നു. ഫോൺ ഓഫാക്കി ഉറങ്ങാനായി ഞാൻ തയ്യാറായി. ചരുവിന്റെ തേങ്ങൽ കേൾക്കാൻ തുടങ്ങി. എനിക്ക് അത് ആരോചകമായി തോന്നി.
"... ശല്യം രാത്രി ഉറങ്ങാനും സമ്മതിക്കില്ലല്ലോ..." അതും പറഞ്ഞു പുതപ്പ് ചുരുട്ടി രണ്ട് ചെവിലും പൊത്തി ഉറങ്ങാൻ ശ്രെമിച്ചു.
ഇന്നലെത്തെക്കാൾ ഇന്ന് ഇച്ചിരി നേരത്തെ എഴുനേറ്റു. ചാരു അടുത്തില്ലായിരുന്നു. ഫ്രഷ് ആയി വന്നപ്പോഴേക്കും ടേബിളിൽ കോഫി ഉണ്ട്. വേറെ നിവർത്തി ഇല്ലാതെ ഓഫീസിൽ പോവാൻ ഡ്രസ്സ് മാറ്റി കോഫിയും കുടിച്ചു താഴേക്ക് ഇറങ്ങി.
"...നീ ഇത്ര രാവിലെ ഇത് എങ്ങോട്ടാ..." ഓടിപിടച്ചു പടികൾ ഇറങ്ങി വരുന്ന എന്നോട് അമ്മ തിരക്കി.
"...വേറെ എങ്ങോട്ടാ ഓഫീസിലോട്ട്..."
"... നീ ഇന്ന് ഓഫീസിൽ പോവുന്നില്ല എന്നാണല്ലോ ചാരു പറഞ്ഞെ..."സംശയത്തോടെ അമ്മ ചോദിച്ചു.
"... അതിന് എന്റെ കാര്യങ്ങൾ ഇവളാണോ തീരുമാനിക്കുന്നെ😏..." ഞാൻ പിറുപിറുത്ത് ഡെയിനിങ് ടേബിളിൽ ഇരുന്നു.
"... വേഗം കാപ്പി താ അമ്മേ. പോയിട്ടു ഒരുപാട് പണി ഉള്ളതാ..." Tv കണ്ടുകൊണ്ട് ഇരുന്ന അമ്മയോട് ഞാൻ പറഞ്ഞു.
"... നിനക്ക് കഴിക്കാൻ ഉള്ളത് ചാരു ഇപ്പൊ എടുത്ത് തരും..." Tv നിന്നും കണ്ണെടുക്കാതെ അമ്മ പറഞ്ഞു.
"... അതെന്താ അമ്മക്ക് എടുത്ത് തന്നാൽ. ഇത്രയും നാൾ അമ്മ തന്നെയല്ലേ എടുത്തു തന്നെ..."
"... ഇത്രയും നാൾ നിന്റെ കാര്യങ്ങൾ ഒക്കെ ഞാൻ നോക്കിയില്ലേ.
💬 Comments
View all comments