Chapter Title : മംഗല്യധാരണം 7 [Nishinoya]
ജെഗിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർത്തി ചാരു പറഞ്ഞു.
ഞാൻ സാധാരണയിലും സ്പീഡിൽ ചോർ കഴിക്കാൻ തുടങ്ങി. അതിന്റെ ഫലമായി നെറുകിൻ തലയിൽ ചോർ കയറി നല്ല പോലെ ചുമച്ചു കണ്ണിൽ നിന്നും വെള്ളം വന്നു.
"...അയ്യോ നോക്കി കഴിക്കണ്ടേ..."
ചാരു നേരത്തെ ഒഴിച്ചുവച്ച വെള്ളം തന്ന് ഞാൻ അത് കുടിക്കാൻ തുടങ്ങിയതും അവൾ എന്റെ നെറുകയിൽ പയ്യെ തട്ടാൻ തുടങ്ങി. വെള്ളം കുടിച്ച ഗ്ലാസ് താഴെ വച്ച് തലയിൽ തട്ടിക്കൊണ്ടിരുന്ന ചരുവിന്റെ കൈ തട്ടി മാറ്റി. ഞാൻ അടുക്കളയിലേക്ക് പോയി പിന്നാലെ ചാരുവും.
"... പാത്രം ഞാൻ കഴുകിക്കോളാം..." വേസ്റ്റ് കളഞ്ഞു പാത്രം കഴുകാൻ തുനിഞ്ഞപ്പോ ചാരു തടയാൻ നോക്കി
"...രാവിലെ നിന്നോട് ഞാൻ പറഞ്ഞതാ ആവശ്യം ഇല്ലാതെ എന്റെ കാര്യങ്ങളിൽ ഇടപെടരുതെന്ന്..."
പാത്രത്തിൽ പിടിച്ച ചരുവിന്റെ കൈകൾ തട്ടിമറ്റി പാത്രവും കഴുകി വച്ചു ഞാൻ റൂമിലേക്ക് പോയി. ഏറെ സമയം റീലും തോണ്ടി ഇരുന്ന ശേഷമാണ് ചാരു റൂമിലേക്ക് വന്നത്. ഞാൻ അതികം ശ്രെദ്ധ കൊടുത്തില്ല. ഒരു മുറിയിൽ തലയിണ കൊണ്ട് നിർമിച്ച മതിലിനു അപ്പുറവും ഇപ്പുറവും അപരിചിതരെപോലെ ഞങ്ങൾ കിടന്നു. ഫോൺ ഓഫാക്കി ഉറങ്ങാനായി ഞാൻ തയ്യാറായി. ചരുവിന്റെ തേങ്ങൽ കേൾക്കാൻ തുടങ്ങി. എനിക്ക് അത് ആരോചകമായി തോന്നി.
"... ശല്യം രാത്രി ഉറങ്ങാനും സമ്മതിക്കില്ലല്ലോ..." അതും പറഞ്ഞു പുതപ്പ് ചുരുട്ടി രണ്ട് ചെവിലും പൊത്തി ഉറങ്ങാൻ ശ്രെമിച്ചു.
ഇന്നലെത്തെക്കാൾ ഇന്ന് ഇച്ചിരി നേരത്തെ എഴുനേറ്റു. ചാരു അടുത്തില്ലായിരുന്നു. ഫ്രഷ് ആയി വന്നപ്പോഴേക്കും ടേബിളിൽ കോഫി ഉണ്ട്. വേറെ നിവർത്തി ഇല്ലാതെ ഓഫീസിൽ
💬 Comments
View all comments