0%

Chapter Title : മംഗല്യധാരണം 7 [Nishinoya]

Author : Nishinoya Read All Parts 3K

പോവാൻ ഡ്രസ്സ്‌ മാറ്റി കോഫിയും കുടിച്ചു താഴേക്ക് ഇറങ്ങി.

"...നീ ഇത്ര രാവിലെ ഇത് എങ്ങോട്ടാ..." ഓടിപിടച്ചു പടികൾ ഇറങ്ങി വരുന്ന എന്നോട് അമ്മ തിരക്കി.

"...വേറെ എങ്ങോട്ടാ ഓഫീസിലോട്ട്..."

"... നീ ഇന്ന് ഓഫീസിൽ പോവുന്നില്ല എന്നാണല്ലോ ചാരു പറഞ്ഞെ..."സംശയത്തോടെ അമ്മ ചോദിച്ചു.

"... അതിന് എന്റെ കാര്യങ്ങൾ ഇവളാണോ തീരുമാനിക്കുന്നെ😏..." ഞാൻ പിറുപിറുത്ത് ഡെയിനിങ് ടേബിളിൽ ഇരുന്നു.

"... വേഗം കാപ്പി താ അമ്മേ. പോയിട്ടു ഒരുപാട് പണി ഉള്ളതാ..." Tv കണ്ടുകൊണ്ട് ഇരുന്ന അമ്മയോട് ഞാൻ പറഞ്ഞു.

"... നിനക്ക് കഴിക്കാൻ ഉള്ളത് ചാരു ഇപ്പൊ എടുത്ത് തരും..." Tv നിന്നും കണ്ണെടുക്കാതെ അമ്മ പറഞ്ഞു.

"... അതെന്താ അമ്മക്ക് എടുത്ത് തന്നാൽ. ഇത്രയും നാൾ അമ്മ തന്നെയല്ലേ എടുത്തു തന്നെ..."

"... ഇത്രയും നാൾ നിന്റെ കാര്യങ്ങൾ ഒക്കെ ഞാൻ നോക്കിയില്ലേ. നിനക്ക് ഭാര്യ ഒക്കെ ആയ സ്ഥിതിക്ക് ഇനി എന്റെ ഭർത്താവിന്റെ കാര്യങ്ങൾ മാത്രമേ ഞാൻ നോക്കോളൂ..." അമ്മ കുസൃതി ചിരിയോടെ പറഞ്ഞു.

"... അപ്പൊ എന്നെ ആര് നോക്കും..." ഞാൻ സംശയത്തോടെ അമ്മയെ നോക്കി.

"...നിന്റെ കാര്യങ്ങൾ നോക്കാൻ ചാരു ഇല്ലേ. എന്തെങ്കിലും ഉണ്ടെങ്കിൽ നിന്റെ ഭാര്യയോട് പറഞ്ഞാൽ മതി..."

അമ്മ ചാരുവിനെ ഒളിക്കണ്ണിട്ടു നോക്കി ചിരിച്ചു. ചാരുവിനെ നോക്കിയപ്പോ അവളും ചെറുതായി ചിരിക്കുന്നുണ്ട്. രണ്ടും കൂടി എനിക്കിട്ടു പണിയാൻ നോക്കുവാണല്ലേ. ഇന്നും ചാരു തന്നെ വിളമ്പി തന്ന് വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് കഴിച്ചു ഓഫീസിലേക്ക് പോയി.

ഓഫീസിൽ ചെന്നതും ഗുഡ്മോർണിങ്ങിനു പകരം മാര്യേജ് വിഷാണ് കിട്ടിയത്.

💬 Comments

View all comments