Chapter Title : മംഗല്യധാരണം 8 [Nishinoya]
മംഗല്യധാരണം 8
Mangaallyadharanam Part 8 | Author : Nishinoya
[ Previous Part ] [ www.kkstories.com]
"...അമ്മുമ്മയുടെ ഭാഗത്ത് തെറ്റ് ഒന്നും ഇല്ല. സത്യത്തിൽ എനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലായിരുന്നു. കൂടെ ഉള്ള എല്ലാവരും ഈ ബന്ധം ഇഷ്ട്ടപെട്ടപ്പോൾ അവരെ വിഷമിപ്പിക്കാൻ തോന്നിയില്ല. അതാ ഞാൻ ഈ വിവാഹത്തിന് നിന്നു കൊടുത്തേ..." ഞാൻ അമ്മുമ്മയുടെ കൈകൾ ചേർത്ത് പിടിച്ചു.
"... ഞാൻ കാരണം ചാരു ഇത്രയൊക്കെ വിഷമങ്ങൾ അനുഭവിക്കുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. എനിക്ക് കുറച്ചു സമയം വേണം എല്ലാത്തിനോടും ഒന്ന് പൊരുത്തപെടാൻ..."
അമ്മുമ്മ എന്റെ തലയിൽ തലോടി ഒന്ന് പുഞ്ചിരിച്ചു. എനിക്ക് അത് മാത്രം മതിയായിരുന്നു. ഉടഞ്ഞ മനസ്സുമായാണ് ഞാൻ അമ്മുമ്മയുടെ മുറി വിട്ട് ഇറങ്ങിയത്.
"... എന്തായിരുന്നു അമ്മുമ്മയും കൊച്ചുമോനും തമ്മിൽ ഒരു രഹസ്യം..." ഹാളിലേക്ക് എത്തിയ എന്നോട് ചാരു ചോദിച്ചു അതിന് ഞാൻ ഒരു പുഞ്ചിരി നൽകി.
"...കുളിക്കാൻ ഉള്ള തോർത്തും മാറാനുള്ള ഡ്രെസ്സും ഞാൻ കട്ടിലിൽ വച്ചിട്ടുണ്ട്. സമയം കളയാതെ കുളിച്ചിട്ടു വാ. രാവിലെ കഴിച്ചത് അല്ലെ വിശപ്പ് കാണും ഞാൻ ചോർ എടുത്ത് വയ്ക്കാം..." അതിനെല്ലാം തലയാട്ടാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.
കല്യാണം കഴിഞ്ഞ അന്ന് മുതൽ എന്റെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് അവൾ ചെയ്യുന്നുണ്ട്. ഞാൻ വിലക്കിയിട്ടുപോലും അതൊന്നും മുഖവിലയ്ക്ക് എടുക്കാതെ അവളുടെ ജോലി ഭംഗിയായി ചെയ്തു. എന്തിനാ ഇവൾ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ. അതിനുമാത്രം ഞാൻ അവൾക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. വേദനകൾ മാത്രമേ നൽകിയിട്ടുള്ളു.
💬 Comments
View all comments