0%

Chapter Title : മംഗല്യധാരണം 8 [Nishinoya]

Author : Nishinoya Read All Parts 2.2K

ചരുവിനോട് ഒന്ന് സംസാരിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു. ഓഫീസ് വർക്കിൽ ഒന്നും ശ്രദ്ധിക്കാനെ കഴിഞ്ഞില്ല. സമയം ഇഴഞ്ഞു നീങ്ങി.എന്റെ അസ്വസ്ഥത കണ്ട് കാർത്തി കാര്യം തിരക്കി. അരുണിനെ കണ്ടത് എല്ലാം ഞാൻ അവനോട് പറഞ്ഞു.

"... അപ്പൊ ആ മൈരൻ ഇതിന്റെ ഇടക്ക് നിന്ന് കളിച്ചതാണല്ലേ..."

"...അതേടാ. ഇനി എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല..."

"...അപ്പൊ ചാരുവും അരുണും എങ്ങനെ ഫ്രണ്ട്സ് ആയി..."

"...ആ സംശയം എനിക്കും ഉണ്ട്. അവളുടെ തന്നെ ചോദിക്കാം..."

"...ഇനി എങ്കിലും രണ്ടും കൂടി മനസ് തുറന്ന് ഒന്ന് സംസാരിക്ക്..."

"... അവൾ തിരിച്ചു വരട്ടെ സംസാരിക്കാം..."

"...അതിന് അവൾ എവിടെ പോയി..."

"...ചാരു അവളുടെ വീട്ടിൽ ഉണ്ട്... "

"... വിരുന്നിന് പോയിട്ട് അവളെ അവിടെ ആക്കി നീ തിരിച്ചു പോന്നോ..."അതിശയത്തോടെ കാർത്തി തിരക്കി.

"...അവൾക്ക് കുറച്ചു ദിവസം അവിടെ നിൽക്കണം എന്ന് പറഞ്ഞപ്പോ..."

"... ഉണ്ട. കെട്ടിയോനും കൊള്ളാം കെട്ടിയോളും കൊള്ളാം.എന്തായാലും അവളോട് ഒന്ന് സംസാരിക്കാൻ നോക്ക്..."

കാർത്തിയോട് സംസാരിച്ചപ്പോ ചെറിയൊരു ആശ്വാസം കിട്ടി. രാത്രി വീട്ടിൽ എത്തി ചോർ കഴിക്കാനായി ഇരുന്നു.

"... അമ്മേ ചാരു വിളിച്ചായിരുന്നോ..."ഞാൻ അമ്മയോട് ചോദിച്ചു

"...എന്നെ വിളിച്ചോ ഇല്ലയോ എന്ന് നീ എന്തിനാ അറിയുന്നേ..."

"... ഒന്നും ഇല്ല അവൾ എന്ന് വരും എന്ന് അറിയാൻ വേണ്ടിയാ..."

"... നിന്റെ കൈയിൽ ഫോൺ ഇല്ലേ..? വായിൽ നാക്ക് ഇല്ലേ..? വിളിച്ചങ്ങു ചോദിക്കണം 😡..."

ഇനി അമ്മയോട് ഇതെപ്പറ്റി ചോദിക്കുന്നത് പന്തി അല്ല. അതുകൊണ്ട് മിണ്ടാതെ ചോറും കഴിച്ച് പോയി കിടന്നു.

💬 Comments

View all comments