Chapter Title : മംഗല്യധാരണം 8 [Nishinoya]
ബെഡിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല.
ചാരുവിനെ വിളിച്ചു ചോദിച്ചല്ലോ എന്നാ വരുന്നത് എന്ന്. അല്ലെങ്കിൽ വേണ്ട. അവളുടെ കൈയിലും ഫോൺ ഉണ്ടല്ലോ അവൾക്ക് എന്നെയും വിളിക്കാലോ. എന്തായാലും ഞാൻ വിളിക്കില്ല.
"...ഹെലോ ബ്രോ. ഞാൻ മാര്യേജ് ഷൂട്ട് ചെയ്ത ഫോട്ടോഗ്രാഫർ ആണേ..."പിറ്റേന്ന് ഓഫീസിൽ ഇരിക്കുമ്പോഴാണ് ആ കാൾ വന്നത്.
"...ആഹ് പറഞ്ഞോളൂ..."
"... ആൽബം സെറ്റ് ചെയ്യാൻ ഉള്ള കുറച്ചു ഫോട്ടോസ് ഞാൻ ടെലിഗ്രാം വഴി സെന്റ് ചെയ്യാം. നിങ്ങൾക്ക് ഇഷ്ട്ട പെടുന്ന ഫോട്ടോസ് മാർക്ക് ചെയ്ത് അയക്കാവോ..."
"... സെന്റ് ചെയ്തേക്ക്. ഞാൻ വീട്ടുകാരുമായി ഒന്ന് നോക്കിയിട്ട് നാളെ തന്നെ സെലക്ട് ചെയ്ത് അയക്കാം പോരെ..."
"... ഓക്കേ. ഞാൻ അയച്ചേക്കാം..."
ചറപറാന്ന് നോട്ടിഫിക്കേഷൻ റിങ് അടിച്ചിച്ചു. ഞാൻ ഓരോ ഫോട്ടോസ് ആയി നോക്കി കൊണ്ട് ഇരുന്നു. ചാരുവിനെ കാണാൻ നല്ല രസം ഉണ്ട്. അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു. പെട്ടെന്ന് ചാരുവിനെ നേരിൽ കാണാൻ തോന്നുന്നു. ഇല്ലങ്കിൽ അവളുടെ ശബ്ദം എങ്കിലും ഒന്ന് കേൾക്കണം. ആ ഒരു തിടുക്കത്തിൽ ചാരുവിനെ കാൾ ചെയ്തു. റിങ് കേട്ടപ്പോഴാണ് വേണ്ട എന്നാ ബോധം ഉദിച്ചത്. അപ്പൊ തന്നെ കാൾ കട്ട് ആക്കി. ഒരു 10 സെക്കന്റ് കഴിഞ്ഞപ്പോ തന്നെ ചരുവിന്റെ കാൾ തിരിച്ചു വന്നു. നെഞ്ച് പട പാടാന്ന് ഇടിക്കാൻ തുടങ്ങി ആകെ ഒരു വെപ്രാളം എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല വറയ്ക്കുന്ന കൈകളോട് ഞാൻ കാൾ എടുത്തു.
"... Helo.... Helo.... ആദി.... കേൾക്കുന്നുണ്ടോ..." എന്റെ സൗണ്ട് കേൾക്കാത്തത് കൊണ്ട്
💬 Comments
View all comments