Chapter Title : മംഗല്യധാരണം 8 [Nishinoya]
അവൾ ഓരോന്ന് ചോദിച്ചോണ്ട് ഇരുന്നു.
"...helo..." സത്യത്തിൽ എന്റെ തൊണ്ടയിൽ നിന്നും സൗണ്ട് ഒന്നും വന്നില്ല.
"... എന്താ ആദി വിളിച്ചേ..." പ്രതീക്ഷയോടെ അവൾ തിരക്കി.
"... അത്... അത്...നമ്പർ മാറി വിളിച്ചതാ..."
"... ആണോ. ആദി വല്ലതും കഴിച്ചായിരുന്നോ..."
"... ആഹ് കഴിച്ചു..."
"... ബിസി ആണെങ്കിൽ ഞാൻ വയ്ക്കുവാ..." നിരാശയോടെ അവൾ ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങി.
"...ഹലോ ചാരു.നീ എന്നാ തിരിച്ചു വരുന്നത്..." വെപ്രാളത്തോടെ ഞാൻ ചോദിച്ചു.
"... എന്ത് പറ്റി..."
"...അല്ല അമ്മ ചോദിച്ചു നീ എന്നാ വരുന്നത് എന്ന്..." പെട്ടെന്ന് നാവിൽ വന്നത് അങ്ങ് തട്ടി വിട്ടു.
"...അമ്മ രാവിലെകൂടി എന്നെ വിളിച്ചപ്പോ ഞാൻ പറഞ്ഞതാണല്ലോ..."
ഊമ്പി അമ്മ ഇവളെ എന്നും വിളിക്കുമായിരുന്നല്ലേ.
"... ആ എനിക്ക് ഒരു ഇമ്പോർട്ടന്റ് കാൾ വരുന്നുണ്ട്. ഞാൻ വയ്ക്കാണ്..."ഇല്ലാത്ത കാളിന്റെ പേരിൽ ഞാൻ ഫോൺ കട്ട് ആക്കി.
കോപ്പ് ഉള്ള മാനവും പോയി. അവൾ വിചാരിക്കില്ലേ ഞാൻ അവളെയും ചിന്തിച്ചോണ്ട് നടക്കാണെന്ന്. അയ്യേ നാണക്കേട്.
പണ്ട് ചാരു ഉള്ളത് കൊണ്ട് വീട്ടിൽ നേരത്തെ പോവാൻ മടിയായിരുന്നു. ഇപ്പൊ അവൾ ഇല്ലാത്തോണ്ട് പോവാൻ എന്തോ പോലെ. രാത്രി വൈകി വീട്ടിൽ എത്തിയപ്പോ ഹാളിൽ എങ്ങും ആരെയും കാണാൻ ഇല്ല. എല്ലാരും ഉറങ്ങാൻ പോയെന്ന് തോന്നുന്നു. അടുക്കളയിൽ തട്ടും മുട്ടും കേൾക്കുന്നുണ്ട്.
"... അമ്മേ ചോർ എടുത്തോ ഞാൻ കുളിച്ചിട്ടു വരാം..."
റൂമിൽ പോയി കുളിച്ചു ചോർ തിന്നാൻ ഡയനിംഗ് ടേബിളിൽ വന്നിരുന്നു.
"... 🗣️അമ്മ ചോർ..." വരവ് അറിയിച്ചു കൊണ്ട് ഞാൻ വിളിച്ചു കൂകി.
💬 Comments
View all comments