0%

Chapter Title : മംഗല്യധാരണം 8 [Nishinoya]

Author : Nishinoya Read All Parts 2.2K

ഇല്ല..." കിതപ്പോടെ അരുൺ പറഞ്ഞു.

"...അന്ന് നീ എന്തിനാ എന്റെ വീട്ടിൽ വന്നേ..."

"... റെക്കോർഡ് വാങ്ങാൻ..." ഞാൻ ഒന്നുകൂടി കൈയിൽ അമർത്തി.

"...ആ.... ആ.... ആ... സത്യമായിട്ടും റെക്കോർഡ് വാങ്ങാൻ വന്നതാ..."

"... അതെന്താടാ നിനക്ക് ഫോണിൽ അയച്ചു തന്നാൽ നോക്കി എഴുതാൻ പറ്റില്ലേ..." ഞാൻ ഒന്നുകൂടി അമർത്തി.

"... അആ പറ്റും പറ്റും..."

"... പിന്നെന്താ അങ്ങനെ ചെയ്യാതെ എന്തിനാ വീട്ടിൽ വന്നേ . അന്ന് നടന്നത് എല്ലാം ഒന്ന് വിടാതെ പറയണം കേട്ടല്ലോ ..." വീണ്ടും കൈയിൽ അമർത്തി.

നമുക്ക് ജസ്റ്റ്‌ ആ ദിവസത്തിലേക്ക് timetravel ചെയ്തിട്ട് വരാം.

"...നാളെ റെക്കോർഡ് സബ്‌മിറ്റ് ചെയ്തില്ലെങ്കിൽ ക്ലാസ്സിൽ നിന്നും പുറത്ത് ആക്കും ഇന്റെർണലും തരില്ല..." അരുൺ ചരുവിനോട് പറഞ്ഞു

"... അതല്ലെടാ ഞാൻ പറഞ്ഞെ pdf ആക്കി അയച്ചു തരാം എന്ന്..."

"...എടി ഫോൺ നോക്കി ഒക്കെ എഴുതാൻ വല്യ പാട് ആണ്. അങ്ങനെ എഴുതിയാൽ നാളത്തേക്ക് എഴുതി തീരില്ല..."

"...ഞാൻ ഇപ്പൊ എന്താടാ ചെയ്യാ. എനിക്ക് ഇവിടുന്ന് ഇറങ്ങാൻ ഒന്നും പറ്റില്ല..."

"...ഞാൻ അങ്ങോട്ട് വന്ന് വാങ്ങിക്കോളാം.നിനക്ക് അറിയാലോ നമ്മൾ രണ്ടും ആണ് ഒരു ഗ്രൂപ്പ്‌ അപ്പൊ പിന്നെ വേറെ ആരുടെ കൈയിൽ നിന്നും റെക്കോർഡ് വാങ്ങാൻ പറ്റില്ല...."

"...ഇങ്ങോട്ട് വരാനോ അതൊന്നും നടക്കില്ല. നീ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കല്ലേ..."

"... എടി പ്ലീസ് എനിക്ക് വേറെ നിവർത്തി ഇല്ല എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക്..."

"... നീ എന്താ എന്റെ കാര്യം ആലോചിക്കാത്തെ. ആദിയെ നിനക്ക് അറിയാലോ അവൻ എങ്ങാനും നീ

💬 Comments

View all comments