0%

Chapter Title : മംഗല്യധാരണം 8 [Nishinoya]

Author : Nishinoya Read All Parts 2.2K

ഇങ്ങോട്ട് വരുന്നത് അറിഞ്ഞാൽ ആകെ സീൻ ആവും..."

"...ആദി ഇപ്പൊ അവിടെ ഉണ്ടോ... "

"...ഇല്ല..."

"... പിന്നെന്താ കുഴപ്പം ഞാൻ പെട്ടെന്ന് അവിടെ വരുന്നു റെക്കോർഡ് വാങ്ങുന്നു അപ്പൊ തന്നെ തിരിച്ചു പോവുന്നു..."

"... എടാ ഇതൊന്നു നടക്കില്ല. നീ വരാൻ ഒന്നും നിൽക്കണ്ട..."

"...പ്ലീസ് ടി നാളെ സബ്‌മിറ്റ് ചെയ്തില്ലെങ്കിൽ എന്താ നടക്കുന്നത് എന്ന് നിനക്ക് അറിയാവുന്നത് അല്ലെ..."

"...ശോ... ഇപ്പൊ എന്താ ചെയ്യാ. എന്നാ നീ വേഗം വാ ഗേറ്റിൽ വന്ന് ഫോൺ വിളിച്ചാൽ മതി ഞാൻ അങ്ങോട്ട് കൊണ്ട് തരാം..."

"... ആഹ് ഓക്കേ. ഞാൻ പെട്ടെന്ന് വരാം..."

പക്ഷെ ഞാൻ ഗേറ്റിൽ വെയിറ്റ് ചെയ്യാതെ നേരെ നിന്റെ വീട്ടിലേ കാർപോചിലേക്കാണ് വന്നത്. ഞാൻ നിന്റെ വീട്ടിൽ വന്നത് എനിക്ക് നിന്നെ അറിയിക്കണമായിരുന്നു.

"... നിന്നോട് ഗേറ്റിൽ വന്നിട്ട് എന്നെ വിളിക്കാൻ അല്ലെ പറഞ്ഞെ..." ബൈക്ക് സൗണ്ട് കേട്ട് ടെൻഷനോടെ റെക്കോർഡുമായി ചാരു എന്റെ അടുത്തേക്ക് വന്നു.

"... അതിനിപ്പോ എന്താ ആദി ഇവിടയില്ലല്ലോ..."

"... ഇതാ റെക്കോർഡ് നീ വേഗം പോകാൻ നോക്ക്..."

"... ആരാ മോളെ ഇത്..." ആദിയുടെ അമ്മ ഉമ്മറത്തേക്ക് വന്ന് ചോദിച്ചു.

"... ഞാൻ ചരുവിന്റെ ഫ്രണ്ട് ആണ്. ഒരേ ക്ലാസ്സിൽ പഠിക്കുന്നത ആന്റി..."

"... കൂട്ടുകാരനെ വീടിന് പുറത്ത് നിർത്തിയാണോ സംസാരിക്കുന്നെ..."

"...അവന് പോയിട്ട് കുറച്ചു തിരക്ക് ഉണ്ട്. റെക്കോർഡ് വാങ്ങാൻ വന്നതാ..." ടെൻഷനോടെ ചാരു പറഞ്ഞു.

"...ആദ്യമായിട്ട് വീട്ടിൽ വന്നിട്ട് ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാതെ പോയാൽ എങ്ങനെയാ. മോൻ കയറി

💬 Comments

View all comments