Chapter Title : മനക്കൽ ഗ്രാമം 8 [Achu Mon]
ചിരി ചിരിച്ചു...
എന്നിട്ട് ചെറിയ നമ്പൂതിരിയോടായി.... വായിൽ നിന്ന് വരുന്ന വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക.. അത് തിരിച്ചെടുക്കാൻ കഴിയില്ല... ഇപ്പൊ പല്ലക്കിൽ നിന്ന് ഇറങ്ങുക...
ബ്രെഹ്മദത്തൻ നമ്പൂതിരിയോട് ഒരു ഭയം എല്ലാവർക്കുമുള്ളത് കൊണ്ടും, ഇവിടെ ഇത്ര പ്രേശ്നങ്ങൾ ഉള്ളത് കൊണ്ടും ചെറിയ നമ്പൂതിരി അദ്ദേഹത്തോട് മറുത്തൊന്നും പറയാതെ പല്ലക്കിൽ നിന്നിറങ്ങി...
ചെറിയ നമ്പൂതിരി പല്ലക്കിൽ നിന്നിറങ്ങി മഴവെളത്തിലേക്ക് മുറിവുള്ള കാൽ കുത്തി നിന്നു...
എന്റെ മുഖത്തു അപ്പോഴു ആ ചിരിയുണ്ടായിരുന്നു... അനുസരിച്ചു മാത്രം ശീലമുള്ള ജനത അനുസരിപ്പിച്ചും തുടങ്ങി എന്ന മട്ടിലുള്ള ചിരി....
ചെറിയ നമ്പൂതിരി : കെട്ടഴിച്ചു വിടുക...
അവർ എന്റെ കെട്ടഴിച്ചു വിട്ടു... ഞാൻ കൈകൾ ഒന്ന് കുടഞ്ഞു,,,
എന്നിട്ട് ആരോടും ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു... എല്ലാവരും എന്നെ അന്ധം വിട്ടു നോക്കി നിൽക്കുകയാണ്...
എന്റെ കൂടെ ഞങ്ങളുടെ വാനര പടയുമുണ്ടായിരുന്നു... ആതിരയും ലക്ഷ്മിയും എല്ലാം വഴി നീളെ എന്നെ ചിത്ത പറഞ്ഞോണ്ടാണ് വീട്ടിലേക്ക് കൊണ്ട് പോയത്...
ഞങ്ങൾ പോകുന്നത് ബ്രഹ്‌മദത്തൻ നമ്പൂതിരിയും കൂട്ടരും നോക്കി നിന്നു....അദ്ദേഹം കഷണ്ടി തലയുഴിഞ്ഞു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു... എന്നിട്ട് എല്ലാവരെയും കുടി ഇല്ലത്തേക്ക് പോയി...
********************************************
5 ദിവസമായി പെയ്തു കൊണ്ടിരുന്ന മഴ തോർന്നിരുന്നു... ചാര് കസേരയിൽ കാലും കയറ്റിവെച്ചു ബ്രെഹ്മദത്തൻ നമ്പൂതിരി അങ്ങനെ കിടക്കുകയാണ്... എല്ലാവരും അവിടെ ഇവിടെയുമൊക്കെയായി എന്താണ് കാര്യം എന്ന് അറിയാൻ വേണ്ടി നിൽക്കുകയാണ്... കുറച്ചു നേരത്തെ മൗനത്തിനു ശേഷം ബ്രെഹ്മദത്തൻ നമ്പൂതിരി ...
ആ പയ്യന്റെ ആരേലും ഇവിടെയുണ്ടോ....
അച്ഛൻ എന്തുവാണ് ഇവിടെ നടക്കുന്നതെന്നറിയണ്ട ടെൻഷൻ അടിച്ചു മാറി നിൽപ്പുണ്ടയിരുന്നു... അച്ഛൻ
💬 Comments
View all comments