Chapter Title : മനക്കൽ ഗ്രാമം 9 [Achu Mon]
നടത്താനുള്ള സൗകര്യങ്ങൾ ചെയ്യണം.. ഓരോ ദിവസത്തെ ഹോമങ്ങളും അതിന്റെ ലിസ്റ്റും ഞാൻ വഴിയേ അറിയിക്കാം...
അദ്ദേഹം എന്റെ അച്ഛനെ വിളിപ്പിച്ചു : ചിങ്ങം 1... നിങ്ങളുടെ കാവിൽ ഉത്സവം ആണ് അല്ലെ ...
അച്ഛൻ : ഉവ്വ് ...
അദ്ദേഹം : ചിങ്ങം 1 തൊട്ട് 3 വരെയുള്ള നിങ്ങളുടെ പൂജകളും ചടങ്ങുകളും കഴിഞ്ഞതിനു ശേഷം അവൻ ഈ മനയിൽ താമസിക്കട്ടെ... ഇതെലാം അവസാനിക്കുന്നിടം വരെ അവൻ ഇവിടെ നിൽക്കുന്നതായിരിക്കും ഉചിതം... എല്ലാം തുടങ്ങിയത് ഇവിടുന്നാണല്ലോ...
അച്ഛൻ : അങ്ങനെ ആയിക്കോട്ടെ ... അടിയനെ വിരോധമില്ല...
നമ്പൂതിരി : പിന്നെ അവൻ ദൈവം ഒന്നുമല്ല സാധാരണ മനുഷ്യൻ തന്നെയാണ്... അവന്റെ മുൻജന്മ പുണ്യമോ, ഈ ജന്മ പുണ്യമോ അവനു ഈശ്വരന്റെ കൃപ കടാക്ഷം കിട്ടിട്ടുണ്ട്... എനിക്ക് പോലും ആ സാനിധ്യം മനസ്സിലാക്കാൻ മാത്രെമേ പറ്റീട്ടുള്ളു ...അവന് കാണാനും സംസാരിക്കാനും പറ്റുക എന്ന് പറയുന്നത് മഹാ പുണ്യം എന്നെ പറയാൻ പറ്റു...
അച്ഛൻ : ഉവ്വ്... അടിയനെ മനസ്സിലാകുന്നുണ്ട്... അടിയൻ ശ്രേദ്ധിച്ചോളാം...
നമ്പൂതിരി : മ്മ എന്ന് മുളിയിട്ട് ശിങ്കിടിയോട് അവനെ വിളിക്കുക...
ഇത്രയും ദിവസം നടന്ന കാര്യങ്ങൾ ഓർത്തു എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റാതെ കിളി പോയിരിക്കുകയായിരുന്നു ഞാൻ.. എന്ത് ചെയ്യണം എന്നോര്ഐഡിയയും ഇല്ലാതെ...അപ്പോഴാണ് നമ്പൂതിരിയുടെ ശിങ്കിടി എന്നെ വിളിച്ചു നമ്പൂതിരിയുടെ അടുക്കൽ കൊണ്ട് ചെന്നത്...
നമ്പൂതിരി : സംഭവിച്ചതെല്ലാം നല്ലതിന്... ഇനിയും സംഭവിക്കാൻ പോകുന്നതും നല്ലതിന്... ഈശ്വരൻ നിന്റെ കൂടെയുണ്ട്... ഭയപ്പെടാതെ പൊക്കൊളു... ഞാൻ അച്ഛനോടെല്ലാം പറഞ്ഞിട്ടുണ്ട്... പിന്നെ അവിടുത്തെ പൂജകൾ എല്ലാം കഴിയുമ്പോൾ ഇവിടെ
💬 Comments
View all comments