Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]
നീറുകയാണ് എന്നെ വിട്ടു പോകുമോ ഐഷ് നീ എന്നു എന്റെ മനസ്സ് ചോദിക്കുന്നു. ബ്രോക്കർ വന്നു "കല്യാണം അടുത്തവർഷം മതി എന്നാൽ മോതിരം മാറ്റം നടത്താം എന്ന അവർ പറയുന്നേ അന്ന് ജാതകവും നോക്കാം". എല്ലാവരും ഒക്കെ സമ്മതിച്ചു പിന്നെ ഞാൻ അവിടെ ഇരുന്നില്ല ഞാൻ റൂമിലേക്ക് പോയി.എന്തൊക്കെയാണ് നടക്കുന്നെ എന്റെ ഇഷ്ട്ടം പറയാൻ പോകുമ്പോൾ അടുത്ത ഒരു കുരുക്ക് ഇവിടെ ഇരുന്നാൽ ശെരിയാകില്ല എന്നു വിചാരിച്ചു മൊബൈൽ എടുത്തു പുറത്ത് പോകാം എന്നുകരുതി റൂമിൽ നിന്നും ഇറങ്ങി താഴേക്ക് പോകുമ്പോൾ ചേച്ചി കയറിവരുന്നു ഞാൻ അവിടെ നിന്നു മുഖം വല്ലാതെ ആണ് ഇരിക്കുന്നെ എവിടെ പോകുവാണ് എന്നു ചോദിച്ചു അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു ഞാൻ നടന്നു അച്ഛൻ എവിടെ പോകുന്നു എന്നു ചോദിച്ചെങ്കിലും ഞാൻ ഒന്നും പറയാതയെ ബൈക്ക് എടുത്തു പുറത്തേക്ക് വിട്ടു.എവിടെ പോകണം എന്നറിയില്ല പിന്നെ നേരെ അമ്പലത്തിനടുത്തുള്ള ചെമ്പകതാഴ്‌വാരം എന്ന പുഴയിലേക്ക് പോയി ബൈക്ക് അവിടെ വെച്ചു ഞാൻ അവിടെ ഉള്ള ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു ആ പുഴയോട് ഞാൻ എന്റെ വിഷമങ്ങൾ എല്ലാം പറഞ്ഞും കരഞ്ഞും തീർത്തു. (എന്തു സന്തോഷം,വിഷമം വന്നാലും ഞാൻ ഇവിടെ ആണ് വരാറ് ഞങ്ങളുടെ ഏറ്റവും ഇഷ്ട്ടപെട്ട സ്ഥലമാണ്). അവിടെ ആ കാറ്റും കൊണ്ട് കിടന്നു ഓരോ കാര്യങ്ങൾ ആലോചിച്ചു ഇനിയും പറഞ്ഞില്ലേൽ കയ്യ് വിട്ടു പോകും പറയാം എന്നും വിചാരിച്ചു ചേച്ചിയെ വിളിച്ചു കിട്ടുന്നില്ല ട്രൈ ചെയ്തു ഒരു രക്ഷയും ഇല്ല അവസാനം രണ്ടും കൽപ്പിച്ചു ഞാൻ ബൈക്കും എടുത്തു പോകുന്ന വഴി ദേവിയോട്
💬 Comments
View all comments