Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]
പേർസണൽ. നിനക്കും ഉണ്ടല്ലോ പ്രണയം അതെന്താ എന്നോട് പറയാത്തത്
ഞാൻ :ങേ എനിക്കോ ആരോട് ചുമ്മാ പറയല്ലേ എനിക്ക് ദേഷ്യം വരുന്നുണ്ട്
ചേച്ചി :ചുമ്മാതൊന്നും അല്ല നിന്റെ ക്ലാസ്സിലെ ലാവണ്യ
ഞാൻ :ആ കൊള്ളാം എനിക്ക് അവൾക്ക് എന്നോടാണ് എനിക്ക് ഒന്നും അവളോടില്ല അവന്മാർ പറഞ്ഞപ്പോഴാ എനിക്ക് മനസിലായത് അവൾക്ക് എന്നോട് ഒരു ക്രഷ് ഉള്ള കാര്യം പിന്നെ അവൾ എന്നോട് പറഞ്ഞതും ഇല്ല
ചേച്ചി :ഓ അവൾ നേരിട്ട് പറയാത്തത് കൊണ്ടന്നോ ഇഷ്ട്ടം തോന്നാത്തത്. ആവൾ വന്നു പറഞ്ഞാൽ ഇഷ്ട്ടം തോന്നും അല്ലെ
ഞാൻ :ചേച്ചി എന്താന്ന് ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ ആണ് പറയുന്നത്
ചേച്ചി :ഞാൻ സത്യം ആണ് പറയുന്നേ പിന്നെ നീയും റിനിയും തമ്മിൽ എന്താ നിന്നെ കാണുമ്പോൾ അവൾക്ക് ഒരു ഇളക്കം ഇനി അവളെ ആന്നോ നിനക്ക് ഇഷ്ട്ടം (പിരികം ഉയർത്തി ദേഷ്യ ഭാവത്തിൽ നോക്കി)
ഞാൻ :നിന്നോട് പറയാൻ എനിക്ക് സൗകര്യം ഇല്ല എന്തായാലും ഇത്രയൊക്കെ പറഞ്ഞതല്ലേ ഞാൻ അവർ രണ്ടു പേരിൽ ആരെയെങ്കിലും പ്രേമിക്കാം എന്നിട്ട് ചേച്ചിയോട് വന്നു പറയാം ഒക്കെ
ദേഷ്യത്തിൽ ഞാൻ പറഞ്ഞു അവിടെ നിന്നു എഴുന്നേറ്റ് ബൈക്കിൽ കയറി ഇരുന്നു കുറച്ചു സമയം ആയിട്ടും ചേച്ചിയെ കാണാത്തൊണ്ടു തിരിഞ്ഞു നോക്കി എന്നെ നോക്കി ഇരിപ്പാണ് പിന്നെ എഴുന്നേറ്റ് വന്നു ബാക്കിൽ കയറി എന്നെ പിടിക്കാതെ കുറച്ചു സ്പേസ് ഇട്ടിരുന്നു വീട്ടിലേക്ക് വിട്ടു.പോകുന്ന വഴിയിൽ ഒന്നും മിണ്ടീല്ല ഇടക്ക് ഞാൻ കണ്ണാടിയിൽ നോക്കുമ്പോൾ കണ്ണ് തുടക്കുന്നു എന്റെ മനസ്സിൽ ചെറിയൊരു വിഷമം വന്നു. വിട്ടിൽ എത്തി
💬 Comments
View all comments