Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]
കട്ടിലിൽ എണീറ്റിരുന്നു എന്തു ചെയ്യണം ഒന്നും അറിയാൻ വയ്യ എന്റെ ആത്മാവ് എന്നിൽ നിന്നും അകന്നത് പോലെ ഒന്നിനും ഒരു ഉഷാർ ഇല്ല അപ്പോഴേക്കും ഫോണിൽ ഒരു കാൾ വന്നു എടുത്തു നോക്കിയപ്പോ കുട്ടുകാർ ആണ് വിളിക്കുന്നെ ഫോൺ എടുത്തു പുറത്തേക്ക് കറങ്ങാൻ പോകാനാണ് വിളിച്ചത് ഞാൻ ഒക്കെ പറഞ്ഞു പെട്ടെന്നു റെഡി ആയിരുന്നു താഴേക്ക് വന്നു അപ്പോഴും എല്ലാവരും അവിടെ ഉണ്ട് പുറത്തേക്ക് പോകുവാ ലേറ്റ് ആകും എന്നും പറഞ്ഞു ഇറങ്ങി ഐഷ് അവിടെ എന്നെ തന്നെ നോക്കി ഇരിക്കുന്നു ഓന്നല്ലാതെ ഞാൻ കണ്ടു. നേരെ അവന്മാരുടെ അടുത്തേക്ക് പോയി കവലയിൽ എല്ലാരും ഉണ്ട് പിന്നെ അവിടെന്നു നേരെ സിറ്റിലേക്ക് വിട്ടു ആദ്യം ഒരു സിനിമക്ക് കയറി എന്തോ എനിക്ക് ഒരു മൂഡില്ലായിരുന്നു ഞാൻ ഇന്റർവെലിൽ വെളിയിൽ വന്നു പിന്നെ കയറില്ല ഫോൺ എടുത്തു ഞാനും ഐഷ് ഉള്ള ഫോട്ടോ ആയിരുന്നു സ്‌ക്രീൻ ലോക്കിലും പിന്നെ വോൾപേപ്പറിലും. അതൊക്കെ നോക്കി ഗാല്ലറി തുറന്നു ഒരു അൽബം എല്ലാം ഞങ്ങളുടെ പഴയകാല ഫോട്ടോ മുതൽ ഇന്നുവരെ ഉള്ളതുണ്ട് ഒന്നോ രണ്ടോ ഫോട്ടോ മാത്രം ഉണ്ട് ഒറ്റക്ക് ഉള്ളത്. ഇതുവരെ ആയും ഞങ്ങൾ പിണങ്ങി അധികനേരം ഇരുന്നിട്ടില്ല ഇപ്പൊ എത്ര നേരം ആയി ഫോണിൽ ഒരു തുള്ളി വന്നു വീണു ആകാശത്തേക്ക് നോക്കിയപ്പോ മഴ പെയ്യുന്നില്ല വീണ്ടും വീണു അപ്പോഴാണ് ഞാൻ പോലും അറിയാതെ എന്റെ കണ്ണ് നിറയുന്നത് ഞാൻ അറിഞ്ഞത് അത് തുടച്ചു അപ്പോഴേക്കും പടം കഴിഞ്ഞു എല്ലരും പുറത്തേക്ക് വന്നു. എന്താ പറ്റിയത് അവന്മാർ ചോദിക്കുന്നതിനു
💬 Comments
View all comments