0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 10868

“സോറി, ഒന്നും വേണ്ട.” നശിച്ചു വരുന്ന എന്റെ ക്ഷമയെ എങ്ങനെയോ നിയന്ത്രിച്ച് ഞാൻ പിന്നെയും മയത്തിൽ പറഞ്ഞു.

“അങ്ങനെ പറയല്ലേ, ചേച്ചി.  ഈ പ്രോഡക്റ്റ്സ് ഒക്കെ ചേച്ചി ഒന്ന് നോക്കു.” അത്രയും പറഞ്ഞിട്ട് തൊണ്ട വരണ്ടിട്ട് അവന്‍ ചെറുതായി ചുമച്ചു. എന്നിട്ട് താഴെ വച്ചിരുന്ന വലിയ ബാഗിന്റെ സിപ്പ് തുറക്കാനായി അവന്‍ കുനിഞ്ഞു.

“നിങ്ങളോടല്ലേ ഞാൻ വേണ്ടെന്ന് പറഞ്ഞത്..!“ നിയന്ത്രണം വിട്ട് ഞാൻ ദേഷ്യത്തില്‍ ഉറക്കെ പറഞ്ഞു. “എല്ലാം എടുത്തോണ്ട് ഇവിടെനിന്ന് ഇറങ്ങി പോണം മിസ്റ്റർ.” ഏറെകുറെ ഞാൻ അലറുന്നത് പോലെ പറഞ്ഞു.

അപ്പോ ആ ചെറുപ്പക്കാരന്‍ ഞെട്ടി ധൃതിപിടിച്ച് എഴുനേറ്റ് വിരണ്ടുപോയി എന്നെ ദയനീയമായി നോക്കി. അവന്റെ കൈയിൽ ഉണ്ടായിരുന്ന ഒഴിഞ്ഞ കുപ്പി താഴെ വീണു. അവന്റെ മുഖത്ത് നല്ല സങ്കടവും, നിസ്സഹായതയും നിറഞ്ഞു നിന്നു.

“സോറി ചേച്ചി. ഞാൻ പോയേക്കാം.” അവന്‍ നല്ല സങ്കടത്തിൽ പറഞ്ഞിട്ട് വേഗം താഴെ വീണു കിടന്ന കുപ്പിയും, പിന്നെ ആ വലിയ ഭാരമുള്ള ബാഗും എടുത്തിട്ട് അവന്‍ സിറ്റൗട്ടിൽ നിന്നിറങ്ങി പുറത്തേക്ക്‌ ഗേയിറ്റ് നോക്കി നടന്നു.

ച്ചേ, എന്തിനാണ് ആ പാവം ചെറുപ്പക്കാരനോട് ഞാൻ ദേഷ്യപ്പെട്ടത്. എത്ര നീചമായിട്ടാണ് ഞാൻ പെരുമാറിയത്. വെറും തരംതാഴ്‌ന്ന വിധത്തിലാണ് അവനോട് ഞാൻ സംസാരിച്ചത്. സാധാരണയായി ഇങ്ങനെ മോശമായി ആരോടും ഇതുവരെ ഞാൻ പെരുമാറിയിട്ടില്ല. പക്ഷേ ഇപ്പൊ…

എനിക്ക് സ്വയം ദേഷ്യം തോന്നിപ്പോയി. പാവം, അവന്‍ കുടിക്കാനുള്ള വെള്ളം ചോദിക്കാൻ വേണ്ടിയാവും ആ കാലി വാട്ടർ ബോട്ടിൽ ഇങ്ങോട്ട് കൊണ്ടുവന്നത്. ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാത്ത പോലെയും എനിക്ക് തോന്നി. പിന്നെ ദാഹം കാരണം അവന്റെ വരണ്ടു പോയ തൊണ്ടയും… എനിക്ക് പെട്ടന്ന് അതൊക്കെ വിചാരിച്ച് സങ്കടം വന്നു.

അവന്റെ ക്ഷീണിച്ച മുഖവും, തളര്‍ന്നുള്ള നടത്തവും, വിയർത്ത ദേഹവും കൂടി കണ്ടിട്ട് എനിക്ക് സങ്കടം സഹിച്ചില്ല. എനിക്ക് പെട്ടന്ന് അവനോട് സഹതാപം തോന്നി. പിന്നെ ഞാൻ അവനോട് പെരുമാറിയ വിധവും ഓര്‍ത്ത് ഞാൻ ശെരിക്കും ലജ്ജിച്ച് എന്റെ തല താഴ്ത്തിപ്പോയി.

“ഹലോ…,” പെട്ടന്ന് ഞാൻ അവനെ വിളിച്ചു. “ഇങ്ങോട്ട് വന്നേ.”

അവന്‍ നിന്നിട്ട് തിരിഞ്ഞുനോക്കി.

💬 Comments

View all comments