0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 24.2K

പുറത്തേക്ക് നോക്കി - ആക്രിക്കടയിൽ നിന്നും എടുത്തോണ്ട് വന്നത് പോലത്തെ ഒരു പഴയ സ്കൂട്ടര്‍ അവിടെ നില്‍ക്കുന്നത് കണ്ടു. അയ്യേ, ഇക്കാലത്ത് ഇത്രയും പഴക്കം ചെന്ന വണ്ടി ഒരു ചെറുപ്പക്കാരനും ഓടിക്കില്ല.

ഞാൻ ആ ചെറുപ്പക്കാരന്റെ മുഖത്ത് നോക്കി. അന്നേരം ആ ചെറുപ്പക്കാരന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. അവനൊരു സേൽസ്മാൻ ആണെന്ന് മനസ്സിലായി.

പക്ഷേ ആരോടും സംസാരിക്കാനുള്ള മൂഡിൽ അല്ലായിരുന്നു ഞാൻ.

“ഹലോ ചേച്ചി, ഞാൻ ഫീല്‍ഡ്—”

“സോറി, ഇവിടെ ഒന്നും വേണ്ട.” കഴിയുന്നത്ര മയത്തിൽ ഞാൻ പറഞ്ഞു.

“ആദ്യം പ്രോഡക്റ്റ് എന്താണെന്ന് നോക്കൂ, ചേച്ചി. നോക്കിയാല്‍ തീര്‍ച്ചയായും ചേച്ചി എന്തെങ്കിലും വാങ്ങിച്ചിരിക്കും.” പുഞ്ചിരി മാറാതെ അവന്‍ പറഞ്ഞു.

“സോറി, ഒന്നും വേണ്ട.” നശിച്ചു വരുന്ന എന്റെ ക്ഷമയെ എങ്ങനെയോ നിയന്ത്രിച്ച് ഞാൻ പിന്നെയും മയത്തിൽ പറഞ്ഞു.

“അങ്ങനെ പറയല്ലേ, ചേച്ചി.  ഈ പ്രോഡക്റ്റ്സ് ഒക്കെ ചേച്ചി ഒന്ന് നോക്കു.” അത്രയും പറഞ്ഞിട്ട് തൊണ്ട വരണ്ടിട്ട് അവന്‍ ചെറുതായി ചുമച്ചു. എന്നിട്ട് താഴെ വച്ചിരുന്ന വലിയ ബാഗിന്റെ സിപ്പ് തുറക്കാനായി അവന്‍ കുനിഞ്ഞു.

“നിങ്ങളോടല്ലേ ഞാൻ വേണ്ടെന്ന് പറഞ്ഞത്..!“ നിയന്ത്രണം വിട്ട് ഞാൻ ദേഷ്യത്തില്‍ ഉറക്കെ പറഞ്ഞു. “എല്ലാം എടുത്തോണ്ട് ഇവിടെനിന്ന് ഇറങ്ങി പോണം മിസ്റ്റർ.” ഏറെകുറെ ഞാൻ അലറുന്നത് പോലെ പറഞ്ഞു.

അപ്പോ ആ ചെറുപ്പക്കാരന്‍ ഞെട്ടി ധൃതിപിടിച്ച് എഴുനേറ്റ് വിരണ്ടുപോയി എന്നെ ദയനീയമായി നോക്കി. അവന്റെ കൈയിൽ ഉണ്ടായിരുന്ന ഒഴിഞ്ഞ കുപ്പി താഴെ വീണു. അവന്റെ മുഖത്ത് നല്ല സങ്കടവും, നിസ്സഹായതയും നിറഞ്ഞു നിന്നു.

“സോറി ചേച്ചി. ഞാൻ പോയേക്കാം.” അവന്‍ നല്ല സങ്കടത്തിൽ

💬 Comments

View all comments