Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
കൈയിൽ നിന്ന് എടുത്താല്‍ മതി.”
“നി ഡെയ്ലി ഈ വഴിക്കൊക്കെ വരുമോ?”
“ഇല്ല ചേച്ചി. ഞങ്ങളുടെ കമ്പനിയുടെ പ്രോഡക്റ്റ്സൊക്കെ വൈഡ് സ്പ്രഡ് ചെയ്യാനുള്ളത് കൊണ്ട് ഞാൻ ട്രിവാന്‍ഡ്രത്തുള്ള മുക്കും മൂലയും പോലും ഒഴിവാക്കാതെ കറങ്ങി തിരിഞ്ഞ് സേൽസ് ചെയ്യേണ്ടതായിട്ടുണ്ട്. അതുകൊണ്ട് ഈ വഴിക്ക് ഇനി എപ്പോ വരുമെന്നൊന്നും പറയാൻ കഴിയില്ല.”
“അപ്പോ പിന്നെ, ഇനി എങ്ങനെ —”
“അതൊന്നും സാരമില്ല, ചേച്ചി. ഞാൻ എന്റെ മൊബൈൽ നമ്പര്‍ തരാം. ചേച്ചിക്ക് എന്ത് സാധനം വേണമെങ്കിലും എന്നെ വിളിച്ചാല്‍ മതി, ആ ദിവസം തന്നെ ചേച്ചി ചോദിക്കുന്ന എന്ത് സാധനവും ഞാൻ ഇവിടെ എത്തിച്ചിരിക്കും.”
“ഓഹോ, അപ്പോ സകലമാന സാധനങ്ങളും നി ജോലി ചെയ്യുന്ന ആ കമ്പനിയിൽ ലഭ്യമാണോ?” ഞാൻ സംശയത്തോടെ ചോദിച്ചു.
“യേയ്, ചേച്ചി വിചാരിക്കുന്ന പോലെയല്ല…,” അവന്‍ അല്‍പ്പം മടിച്ച് മടിച്ചാണ് പറഞ്ഞത്. “ഞാൻ ഡൈറക്റ്റായി ജോലി ചെയ്യുന്നത് ഈ കമ്പനിയിൽ ആണെങ്കിലും, വേറെ കുറെ കമ്പനികളുമായും എനിക്ക് സീക്രട്ട് ഡീലിങ്സുണ്ട്, ചേച്ചി. അതുകൊണ്ട് ചേച്ചിക്ക് എന്തു സാധനം വേണമെന്ന് എന്നോട് പറഞ്ഞാലും എനിക്ക് അതൊക്കെ അറേഞ്ച് ചെയ്യാൻ കഴിയും. ഞാൻ ഓർഡർ പിടിച്ചു കൊടുക്കുന്ന സാധനത്തിനൊക്കെ എനിക്ക് കമ്മിഷന്‍ കിട്ടും.”
“അതുശരി, അപ്പോ ശമ്പളം തരുന്ന കമ്പനിയെ പറ്റിച്ച് വേറെ കമ്പനിയിലും നി ജോലി ചെയ്യുന്നുണ്ടല്ലേ?”
“അയ്യോ ചേച്ചി, അങ്ങനെയൊന്നും ചിന്തിക്കല്ലേ.” അവന്‍ പേടിച്ച് വിരണ്ടു. “എനിക്ക് ചെറിയ സാലറിയാണ് കമ്പനി തരുന്നത്. തുടക്കത്തിൽ കമ്പനി എന്നോട് പറഞ്ഞത് എന്തെന്നാല്‍ — 2 മാസത്തിനകം ഞാൻ ഒരു ലക്ഷം രൂപയുടെ സേൽസ് നടത്തി എന്റെ കഴിവ് തെളിയിച്ചാൽ എന്റെ സാലറി ഇരട്ടിയാക്കി തരുമെന്നു, ശേഷം ഞാൻ നടത്തുന്ന ഓരോ സേൽസിനും കമ്മീഷന്‍ തരുമെന്നുമാണ് ഇന്റര്‍വ്യൂ സമയം അവർ വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ അവർ പറഞ്ഞ സമയത്തിനുള്ളില്‍ അവർ പറഞ്ഞതിനേക്കാള്‍ 19,000 രൂപയുടെ സേൽസ് കൂടുതലായി ചെയ്തു കൊടുത്തിട്ടും കൂടി അവർ സാലറി കൂടിയില്ല, ശേഷം നടത്തിയ സേൽസിന് ഒരു രൂപയുടെ കമ്മീഷന്‍ പോലും എനിക്ക് തന്നില്ല. അപ്പോപിന്നെ ഞാൻ ഇങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല എന്നാണ് എന്റെ
💬 Comments
View all comments