0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 11211

ഫ്രെഷായി ജിമ്മും യോഗയും ചെയ്യുന്ന റൂമിൽ പോയി അതൊക്കെ ചെയ്തുകൊണ്ടിരുന്നപ്പോ കുട്ടികൾ വന്ന് എത്തി നോക്കീട്ട് പോയി. അതൊക്കെ കഴിഞ്ഞ് ഞാൻ കുളിച്ചൊരുങ്ങി. ജോസേട്ടന് പള്ളിയില്‍ പോകുന്ന ശീലം ഇല്ലാത്തത് കൊണ്ട്‌ ഞാൻ അദ്ദേഹത്തെ ഉണര്‍ത്തിയില്ല. എന്റെ കാര്‍ കീ എടുത്തുകൊണ്ട് റൂമിൽ നിന്നിറങ്ങി.

കുട്ടികൾ പള്ളിയില്‍ പോകാൻ റെഡിയായിട്ട്, ഞാൻ വരുന്നത് വരെ ഹാളില്‍ ടിവി നോക്കി ഇരിക്കുകയായിരുന്നു. എന്നെ കണ്ടതും മോള് ചെന്ന് ടിവി ഓഫ് ചെയ്തു.

“പോകാം മമ്മി.” ജീന മോള് എന്നോട് പറഞ്ഞിട്ട് അപ്പോഴും സോഫയിൽ ഇരിക്കുകയായിരുന്ന അവളുടെ ഇരട്ട സഹോദരന്റെ ചെവിക്ക് പിടിച്ചുവലിച്ച് കൊണ്ട്‌ പറഞ്ഞു, “എഴുനേറ്റ് വാടാ.”

“ആ എടി, എന്റെ ചെവി.” അവന്‍ ചാടി എഴുനേറ്റ് തിരിച്ച് അവളുടെ ചെവിക്ക് പിടിച്ചു വലിക്കാന്‍ നോക്കി.

പക്ഷേ മോള് ചിരിച്ചുകൊണ്ട് പുറത്തേക്ക്‌ ഓടിപ്പോയി. അവനും അവള്‍ക്ക് പുറകെ ഓടി.

രണ്ടും ഇടക്കൊക്കെ ഇതുപോലെ അടിപിടി കൂടുമെങ്കിലും അവർ തമ്മില്‍ നല്ലോരു ബോണ്ടുണ്ട്. എപ്പോഴും ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്യും.

എന്റെ കാറിൽ കേറിയ ശേഷം കാര്‍ പോര്‍ച്ചിൽ നില്‍ക്കുന്ന ജോസേട്ടന്റെ കാര്‍നെ ഞാൻ തുറിച്ചൊന്ന് നോക്കി, അത് എന്തോ കുറ്റം ചെയ്തത് പോലെ.

പിന്നേ, എന്റെ ഈ കാര്‍ എന്റെ ഭർത്താവ് എടുത്ത് തന്നതൊന്നുമല്ല. ഓൺലൈൻ ട്രേഡിംഗിൽ ഞാൻ സമ്പാദിച്ച കാശ് കൊണ്ടാണ് കാര്‍ എടുത്തത്. കൂടാതെ മാസാമാസം ജോസേട്ടൻ എനിക്ക് തരുന്ന കാശിന്റെ പകുതിയും, പിന്നെ എന്റെ കാശിന്റെ പകുതിയും ഉപയോഗിച്ചാണ് എല്ലാ ആവശ്യങ്ങളും ഞാൻ പൂര്‍ത്തീകരിക്കുന്നത്. അന്നുതൊട്ട് ഇന്നുവരെ പുള്ളി എനിക്ക് തന്നിട്ടുള്ളതിന്റെ പകുതി കാശും ഇപ്പോഴും എന്റെ അക്കൗണ്ടിൽ തന്നെ വലിയൊരു തുകയായി കിടപ്പുണ്ട്. ആ കാശ് ഞാൻ ഒരിക്കലും എന്റെ ആവശ്യത്തിനായി എടുക്കില്ല.

പിന്നെ, മാസാമാസം എന്റെ ഭർത്താവ് എനിക്ക് തരാറുള്ള കാശിന്റെ വരവ്, ചെലവ്, മിച്ചം, എന്നുവേണ്ട സകലമാന കണക്കുകളുടെ മുഴുവന്‍ ഡീറ്റയിൽസും നയാ പൈസ തെറ്റിക്കാതെ എന്റെ ലാപ്ടോപ്പിൽ ഞാൻ മെയിൻറ്റെയിൻ ചെയ്യുന്നുണ്ട്. മാസാമാസം ആ കണക്കുകളുടെ പ്രിന്റ് എടുത്ത് ഹാർഡ് കോപ്പിയും സൂക്ഷിച്ച് വച്ചിട്ടുണ്ട് — പിന്നീട് എപ്പോഴെങ്കിലും ജോസേട്ടൻ കാശിന്റെ

💬 Comments

View all comments