Chapter Title : മനപ്പൂർവ്വമല്ലാതെ 2
അവരെ ആരുടെയെങ്കിലും മുഖം ചുംബിക്കാനായി എന്റെ കൈകളിയെക്കു എടുത്താൽ എനിയ്ക്കു എന്റെ അനുവിന്റെ ആ കണ്ണുകളടച്ചുള്ള എന്റെ ചുടുചുംബനം സ്വീകരിക്കാനായി നിന്ന് തരുന്ന ആ മുഖം തികട്ടി തികട്ടി വന്നുകൊണ്ടേ ഇരുന്നു,
അങ്ങനെ ഒരു തവണ ഞാൻ ഒരു പെൺകുട്ടിയുടെ മടിയിൽ കിടന്നു കരയുക വരെ ഉണ്ടായിട്ടുണ്ട്, അങ്ങനെ അവളെ മറക്കാനുള്ള എന്റെ ആ ശ്രമവും പൊട്ടി പാളീസായി കൊണ്ടേ ഇരുന്നു
ഞാൻ ഇതിനിടയിൽ നാലഞ്ചു തവണ നാട്ടിലേയ്ക്ക് വന്നിരുന്നു,
എന്റെ ചേച്ചിയുടെ കല്യാണത്തിന്,
എന്റെ അമ്മയുടെ മരണത്തിനു,
അനുവിന്റെ ചേച്ചിയുടെ കല്യാണത്തിന്, ഷമീറിന്റെ നിക്കാഹിനു അങ്ങനെ വിരലിലെണ്ണാവുന്ന അവസരങ്ങളിൽ മാത്രം,
അവളുടെ മരണത്തോടെ ഞാൻ അവളുടെ വീടും എന്റെ വീടായി കണ്ടിരുന്നു,
അവരും അതിനെ എതിർത്തിരുന്നില്ല,
അവളുടെ ചേച്ചിയുടെ കല്യാണത്തിന്റെ മുഴുവൻ ചിലവും ഞാൻ ആണ് എടുത്തത്,
അവരതു ഒരുപാട് എതിർത്തിരുന്നെങ്കിലും, എന്റെ അനുവിന് വേണ്ടി ഇതെങ്കിലും ചെയ്യാൻ വിടണമെന്ന എന്റെ അപേക്ഷയുടെ മുന്നിൽ പിന്നെ അവരൊന്നും മിണ്ടിയില്ല,!
എന്റെ ജീവിതത്തിലെ പിന്നെയുള്ള നല്ല നിമിഷങ്ങൾ ഞാനും എന്റെ ഒപ്പമുള്ള അവളും ഒരുമിച്ചുള്ള ഈ ലോകം ചുറ്റലായിരുന്നു,
ഞാൻ ഇതിനിടയിൽ ഒരുപാട് തവണ മരണത്തിനെ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു,
അവളുടെ അദ്രശ്യ സ്പർശനങ്ങൾ എന്നെ എന്നും തഴുകിയിരുന്നെങ്കിലും
ഒരിക്കൽ കൂടി അവളുടെ ആ തണുത്ത കൈവിരലുകൾ എന്റെ മുടികളിലൂടെ ഓടി നടക്കാൻ ഞാൻ കൊതിച്ചു,
ഒരിക്കൽ കൂടി അവളുടെ ആ ചൂടുള്ള ചുണ്ടുകളിൽ അമർത്തിയൊന്നു ചുംബിക്കാൻ ഞാൻ ആഗ്രഹിച്ചു,
എന്തിനേക്കാളുമുപരി അവളുടെ ആ മടിയിൽ ഒരു കൊച്ചു കുട്ടിയെ പോലെ ഒന്നുകൂടി കിടക്കാൻ എന്റെ മനസ്സ് വെമ്പി
എന്റെ പ്രാർത്ഥന അവസാനം ദൈവങ്ങൾ കേട്ടു,
ഏഴു മാസം മുമ്പ് നിർത്താതെയുള്ള കടുത്ത ചുമയും, മുഖത്തെ കറുത്ത നീലിച്ച പാടുകളും കാരണം എന്നെ ചികിൽസിച്ചു കൊണ്ടിരുന്ന ഡോക്ടർ ഒരു ബയോപ്സി ടെസ്റ്റ് എടുക്കാൻ ആവശ്യപ്പെട്ടു.,
ടെസ്റ്റിൽ ഭാഗ്യത്തിന് എനിയ്ക്കു ലങ്സ് ആൻഡ് തൊറാസിക് കാൻസർ ആണെന്ന് തെളിഞ്ഞു, സ്റ്റേജ് ഫോർ.!
ഇത് പറഞ്ഞപ്പോഴുള്ള എന്റെ സന്തോഷം കണ്ടു ഡോക്ടർ അത്ഭുതപെട്ടു.!
പക്ഷെ എനിയ്ക്കു സത്യത്തിൽ ഈ ലോകത്തുള്ള ജീവിതം അസഹനീയമായിരുന്നു,
💬 Comments
View all comments