Chapter Title : മനപ്പൂർവ്വമല്ലാതെ 2
അല്ലെങ്കിൽ അനുവിന്റെ അടുത്തേയ്ക്കു പോവുന്നതിലുള്ള സന്തോഷമോ എന്തെല്ലാമോ,
ഞാൻ പിന്നെ എന്റെ പെട്ടിയും കിടക്കയുമെടുത്തു നാട്ടിലേയ്ക്ക് തിരിച്ചു പോന്നു,
നാട്ടിലെത്തി ഞാനിതു ഷമീറിനോട് മാത്രം പറഞ്ഞു, അവന്റെ നിർബന്ധം സഹിക്കവയ്യാതെ ഞാൻ കൊച്ചിയിലു ള്ള ഗംഗാധരൻ ഡോക്ടറെ ചെന്ന് കണ്ടു,
പുള്ളി എന്റെ റിപ്പോർട്ടെല്ലാം വായിച്ചു,
എന്നോട് വളരെ കൂളായാണ് പെരുമാറിയത്,
എന്നോട് സത്യാവശമെല്ലാം തുറന്നു പറഞ്ഞു,
ചികിൽസിച്ചു മാറ്റാവുന്ന സ്റ്റേജും കടന്നു പോയെന്നും, ഇനിയാകെ എന്റെ ഇവിടെയുള്ള നാളുകൾ നീട്ടി കിട്ടാൻ വേണ്ടി ഇടയ്ക്കുള്ള കീമോകൾ മാത്രമേ വഴിയുള്ളു എന്നും പറഞ്ഞു,
എനിയ്ക്കതിനോട് താല്പര്യം ഇല്ലായിരുന്നു എങ്കിലും ഷമീറിന്റെ നിർബന്ധത്തിനു വഴങ്ങി അതിനും സമ്മതിക്കേണ്ട വന്നു,
പക്ഷെ ഇടയ്ക്കുള്ള കീമോ തെറാപ്പികൾക്കു വേണ്ടി മാത്രം എന്നോട് ഹോസ്പിറ്റലിൽ വന്നാൽ മതിയെന്ന് പറഞ്ഞു,
എനിയ്ക്കും അത് സ്വീകാര്യമായി തോന്നി , പുള്ളി എന്നോട് സൂക്ഷിക്കണം എന്ന് മാത്രം പറഞ്ഞു, എന്റെ അതിനുള്ള മറുപടി കണ്ടു പുള്ളി ഇനിയുള്ള ജീവിതം ആഘോഷമാക്കാൻ പറഞ്ഞു,
ഞാനതു മനസാ വാചാ അനുസരിച്ചു,
അവളുടെ പല ആഗ്രഹങ്ങളും അവൾ പറഞ്ഞത് ഞാൻ ഇതിനിടയിൽ നടത്തി, അവളുടെ ചേച്ചിയുടെ കുട്ടിയുടെ താടിയിൽ കടിച്ചു അവളെ കരയിപ്പിക്കണം എന്നുള്ളത് വരെ.!
എനിയ്ക്കു സത്യത്തിൽ ഡോക്ടർ പറഞ്ഞത് ആറു മാസം ആയിരുന്നു,
പക്ഷെ ദൈവത്തിന്റെ ഓരോ വികൃതികൾ നോക്കണേ,
ഞാൻ അതും കഴിഞ്ഞു ഒരു മാസത്തോളമായി പിന്നെയും ഇവിടെ,
ഇതിനിടയിൽ ഒരിക്കലും കാണാൻ ചാൻസില്ലാത്ത ഒരുപാട് നല്ല കൂട്ടുകാരുമായും ചങ്ങാത്തം കൂടി, പിണങ്ങി, ഇണങ്ങി..
ഇപ്പൊ ഈ ആശുപത്രി കിടക്കയിൽ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ ഒന്നേ ആഗ്രഹിക്കുന്നുള്ളു,
ഞാൻ ഇന്ന് മരിക്കുകയാണെങ്കിൽ എനിയ്ക്കു എന്റെ അനുവിന്റെ അടുത്ത് ഒരിക്കൽ കൂടിയെങ്കിലും ചെല്ലണം,
അവളുടെ മുഖം എന്റെ കൈകളിൽ അടക്കി പിടിച്ചു, അവളുടെ കണ്ണുകളിൽ നോക്കി എനിയ്ക്കു പറയണം,
" പ്രിയപ്പെട്ടവളെ, ഞാൻ മനപ്പൂർവ്വമല്ല അന്ന് നിനക്ക് മറുപടി തരാതിരുന്നത്,..
എന്റെ ജീവിതത്തിൽ അന്നും ഇന്നും എന്നും നീ മാത്രമേ ഉണ്ടായിട്ടുള്ളൂ, ഈ സുനി എന്നും എന്റെ അനുവിന്റെ മാത്രമായിരുന്നു....!"
എന്നിട്ടെനിക്ക് അവളുടെ നെറ്റിയിൽ ഒരിക്കൽ കൂടി എന്റെ ചുണ്ടുകളമർത്തി
💬 Comments
View all comments