Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]
പറഞ്ഞു ഇനി മൃദൂലയെ സമാധാനിപ്പിക്കും എന്നറിയാതെ കാവ്യ ഒന്ന് കുഴങ്ങി..
"ഡീ മൃദു നീ കരയല്ലേ ദൈവം അങ്ങനെയൊന്നും ആക്കില്ല എന്തേലും ഒരു വഴി കണ്ടിട്ടുണ്ടാവും വിഷമിക്കല്ലേ ഇ കാലത്തു കുഞ്ഞു ഉണ്ടാവാൻ ഇഷ്ടം പോലെ വഴികൾ ഉണ്ടെടി അതോർത്തു നീ സങ്കടപെടല്ലേ നമ്മുക്ക് എന്തേലും വഴി ഉണ്ടാക്കാം"
ഓരോന്ന് പറഞ്ഞു കരയാൻ തുടങ്ങിയ മൃദുലയുടെ പുറത്തു ഒന്ന് തടവികൊണ്ട് കാവ്യ അവളെ ആശ്വസിപ്പിച്ചു...
"എന്റെ മഹേഷേട്ടൻ എന്നെ ഒന്ന് വഴക്കു പോലും പറയില്ലെടി അതിന്റെ പേരില് എന്നെ ഒന്ന് വെറുത്തുടെ ആ മനുഷ്യന്"
മൃദുല കരഞ്ഞു കൊണ്ട് പറഞ്ഞു..
"നീ എന്തൊക്കെയാ മൃദു പറയണേ അതിനു നി എന്തേലും തെറ്റ് ചെയ്തിട്ടാണോ കുഞ്ഞു ഉണ്ടാവാതെ അതൊക്കെ സമയം ആക്കുമ്പോൾ ദൈവം തരും അതിനു മഹേഷ് നിന്നെ വഴക്കു പറയുന്നത് എന്തിനാ വെറുക്കുന്നത് എന്തിനാ ചുമ്മാ ഓരോ കാര്യങ്ങളു ചിന്തിച്ചു സങ്കടപെടാതെ എല്ലാത്തിനും പോംവഴി ഉണ്ട്"
കാവ്യ അത് പറഞ്ഞപ്പോൾ മൃദൂല തന്റെ കണ്ണൊന്നു തുടച്ചു...
"അറിയില്ലെടി ഇതു ഇങ്ങനെ എത്ര കാലം എന്റെ മഹേഷേട്ടന് ഞാൻ ഒരു ബാധ്യത ആണെന്ന് എനിക്ക് തോന്നുന്ന ഒരു കാലം വന്നാൽ പിന്നെ ഞാൻ ഉണ്ടാവില്ല കാവ്യെ അത് ഉറപ്പാ"
മൃദൂല തന്റെ മനസിലെ തീരുമാനം അറിയാതെ പറഞ്ഞു...
"അത് അപ്പോഴല്ലേ മഹേഷിനു നിന്നെ വേണ്ടാന്ന് തോന്നിയാൽ അല്ലെ അത് അപ്പൊ നോക്കട്ടോ നീ ആദ്യം ഇ മുഖം ഒന്ന് കഴുകിയിട്ടു വാ ആരേലും കണ്ടാൽ വേറെ എന്തേലും വിചാരിക്കും പോ ചെല്ല്"
കാവ്യ സ്നേഹത്തോടെ അങ്ങനെ പറഞ്ഞപ്പോൾ മൃദൂല
💬 Comments
View all comments