0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]

Author : lion Read All Parts 1.2K

കണ്ണു തുടച്ചു കൊണ്ട് മെല്ലെ ഒന്ന് എഴുന്നേറ്റു പുറത്തേക്കു പോയി..

അതും നോക്കി അവളുടെ അവസ്ഥ ഓർത്തു സങ്കടത്തോടെ കാവ്യ ഇരുന്നു...

വൈകുന്നേരം ജോലി കഴിഞ്ഞു പാടത്തു നിന്നും ഒരു വാർത്തയും കൊണ്ടാണ് മോഹനനും വത്സലനും വന്നത്...

"ഡീ നാരായണിയെ നീ അറിഞ്ഞോ"

നേരെ മുറിയിലേക്ക് ചെന്ന വത്സലൻ കട്ടിലിൽ കിടന്നു കാലു തടവുന്ന നാരായണിയെ കണ്ട് പറഞ്ഞു...

"എന്താ ഏട്ടാ"

കട്ടിലിൽ നിന്നും ഒന്ന് തിരിഞ്ഞു നിന്നു വത്സലനെ കണ്ടപ്പോൾ കാര്യം എന്താന്ന് അറിയാനുള്ള ആകാംഷയോടെ നാരായണി ചോദിച്ചു...

"ഡീ നമ്മുടെ ദാമുവേട്ടനെ കൊന്നതിനു ഒരാളെ പോലീസ് അറസ്റ്റ് ചെയ്തായിരുന്നില്ലേ അവനു കോടതി ജാമ്യം കൊടുത്തെന്നു എന്തോ അവനാണ് അത് ചെയ്തതിനു എന്ന് തെള്ളിവില്ലെന്നോ എന്തോ പറയുന്നുണ്ടായിരുന്നു എന്താ അവന്റെ പെരു എന്തോ അന്ന് ആ പോലീസുകാരൻ പറയുന്നുണ്ടായിരുന്നല്ലോ രതീഷേന്നോ മറ്റോ അല്ലെ"

വത്സലൻ നാരായണിയോട് അറിഞ്ഞ വാർത്ത പറഞ്ഞു...

"അതെ ഏട്ടാ രതീഷേന്നോ മറ്റോ ആണ് ഞാൻ കെട്ടായിരുന്നു എന്നാലും അവൻ അല്ലെങ്കിൽ പിന്നെ ആരായിരിക്കും അവനുമായിട്ട് ചേർത്തു പറഞ്ഞിട്ടല്ലെ നമ്മുടെ മായ മോളെ ആ ചത്തു പോയ പോലീസുക്കാരൻ പിടിച്ചോണ്ട് പോയെ"

നാരായണി തന്റെ സംശയം പ്രകടിപ്പിച്ചു...

"ആരായാൽ എന്താ അവൻ ചെയ്തിട്ടില്ല എന്നറിയുമ്പോ തന്നെ മനസിലായില്ലേ ഇതു പോലീസുകാര് കള്ള കഥ മെനഞ്ഞുഉണ്ടാക്കിയതാണെന്ന് എന്തായാലും ഇതോടെ മായ മോളോടുള്ള സംശയം എല്ലാവർക്കും മാറുമല്ലോ"

വത്സലൻ ഒന്ന് ആശ്വസിച്ചു കൊണ്ട് പറഞ്ഞു...

"അതെ ഏട്ടാ പാവം മായ മോള് കുറെ പേടിച്ചു കാണും പാവം.. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആ പാവത്തിനെയാ

💬 Comments

View all comments