Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]
ഓർത്ത നിങ്ങളെ ഇവിടുന്നു അടിച്ചു ഇറക്കാതെ എന്നു വെച്ചു എന്തു തോന്ന്യവാസവും കാണിക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടില്ല നിങ്ങൾക്കു ഇവിടെ ആരും മര്യാദയ്ക്കു ഇതൊക്കെ എടുത്തു പുറത്തു പോയിക്കോ അല്ലെങ്കിൽ ഇ മഹേഷിന്റെ തനി സ്വഭാവം നിങ്ങള് അറിയും"
മഹേഷ് അവർക്കു നേരെ നിന്നു ദേഷ്യപെട്ടു...
"ടാ ചെക്കാ ചെലക്കാണ്ട് അകത്തു പോയി പെണ്ണുമ്പിള്ളേം കെട്ടിപിടിച്ചു ഉറങ്ങേടാ ഇ രമണിയോട് കോർക്കാൻ നിൽക്കല്ലേ താങ്ങതില്ല നീ"
രമണി തന്റെ തനി സ്വരൂപം പതിയെ പുറത്തെടുത്തു..
"ദേ തള്ളേ ഞാൻ മര്യാദയുടെ ഭാഷയില ഇപ്പൊ പറഞ്ഞെ നിങ്ങളായിട്ട് എടുത്തിട്ട് പോകുന്നോ അതോ എല്ലാം കൂടെ ഞാൻ എടുത്തു വലിച്ചു എറിയാണോ"
ദേഷ്യം അടക്കാൻ ആവാതെ വിറച്ചു കൊണ്ട് മഹേഷ് പറഞ്ഞു...
"ടാ മോനെ മഹേഷേ അത്ര ധൈര്യം ഉണ്ടെങ്കിൽ നീ ഇതൊന്നു എടുത്തു എറിഞ്ഞു നോക്കെടാ"
അത് വരെ മിണ്ടാതെ ഇരുന്ന രഘു അതിൽ ഇടപെട്ടു..
"ദേ രഘുവേട്ട നിങ്ങളോട് ഞാൻ ഒന്നും മിണ്ടിയിട്ടില്ല അതും ഇ തോന്ന്യവാസത്തിനു കൂട്ടു നിന്നിട്ടും മിണ്ടിയിട്ടില്ല അത് നിങ്ങളോടുള്ള ബഹുമാനം കൊണ്ട എന്നു വെച്ചു ഇ മഹേഷിന്റെ മോളില് കുതിര കേറാൻ വരണ്ട"
മഹേഷ് ദേഷ്യത്തോടെ രഘുവിനു നേരെ തിരിഞ്ഞു..
"വന്ന നീ എന്തു ചെയുമെടാ മോനെ അത്ര ധൈര്യം ഉണ്ടെങ്കിൽ നീ ഒന്ന് തൊട്ടു നോക്കെടാ"
രഘു മദ്യത്തിന്റെ പുറത്തു അവനെ പോരിന് വിളിച്ചു കൊണ്ട് ഒന്ന് എഴുന്നേറ്റു നിന്നു...
"വേണ്ട രഘുവേട്ട നമ്മൾ തമ്മിൽ ഇതു വേണ്ട ഇ മഹേഷോട് കളിക്കാൻ വരണ്ട ഇ കളിയൊക്കെ മഹേഷ് കുറെ കണ്ടതാ"
💬 Comments
View all comments