0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]

Author : lion Read All Parts 1.2K

വിശപ്പില്ലാത്ത പോലെ എന്തോ ഒരു വയ്യായ്ക"

കൂടുതൽ നേരം മായ ഇരുന്ന തന്റെ കള്ളി വെളിച്ചതാവുമോ എന്നുള്ള ഭയത്താൽ ഭവ്യ മായയെ കൂടുതൽ അവിടെ സംസാരിച്ചു ഇരിപ്പിക്കാതെ ഒന്ന് ഒഴിവാക്കാൻ ശ്രമിച്ചു...

"അതൊന്നും പറഞ്ഞ പറ്റില്ല്യ പെങ്ങൾക്ക് വയ്യാന്നു അറിഞ്ഞ ഒരാൾക്ക് അവിടെ വല്യ സങ്കട മനുവേട്ടന് അതുകൊണ്ട് നല്ല കുട്ടി ആയി ഇതങ്ങു കുടിക്കൂ"

മായ സ്നേഹത്തോടെ ഒന്ന് കൂടി പറഞ്ഞപ്പോൾ എന്തോ ഭവ്യയ്ക്കു അത് നിരസിക്കാൻ തോന്നിയില്ല..

"മ്മ് എന്ന താ ചേച്ചി.. ചേച്ചി കഷ്ടപ്പെട്ട് എനിക്ക് ഉണ്ടാക്കി കൊണ്ടു വന്നയല്ലേ ഞാൻ ഇനി കുടിച്ചില്ലെന്നു പറഞ്ഞു വിഷമിക്കേണ്ട"

ഒന്ന് കട്ടിലിന്നു എഴുന്നേറ്റപ്പോൾ അടിവയറും നെഞ്ചിലുമൊക്കെ ചെറുതായിട്ട് ഒന്ന് വേദനിച്ചെങ്കിലും അത് പുറത്തു കാണിക്കാതെ ഒന്ന് മുഖത്തു ചിരി വരുത്തി ഭവ്യ അവിടെയുള്ള കസേരയിൽ ഇരുന്നു മെല്ലെ കഞ്ഞി കോരി കുടിക്കാൻ തുടങ്ങി...

"ഞാൻ കോരി തരണോ മോളെ"

എന്തോ അവൾക്കു വയ്യാത്തത് പോലെ തോന്നിയപ്പോൾ മായ അവളെ നോക്കി കൊണ്ട് ചോദിച്ചു...

"ഏയ്യ് കുഴപ്പമൊന്നുല്ല്യ മായേച്ചി ഞാൻ കോരി കുടിച്ചോളാം"

ഭവ്യ പതിയെ ചൂട് കഞ്ഞി പതിയെ ഊതി കോരി കുടിച്ചു കൊണ്ട് പറഞ്ഞു....

"മ്മ്.. വയ്യെങ്കിൽ നമ്മുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകാം മോളെ പനി വെച്ചോണ്ട് ഇരിക്കണ്ട ഇപ്പോഴത്തെ പനി അല്ലെ എന്താന്ന് അറിഞ്ഞിട്ട.. ഞാൻ ഒരു ഓട്ടോ വിളിക്കട്ടെ ഒന്ന് പോയിട്ട് വന്നാല്ലോ"

മായ ഒന്ന് കൂടെ ഭവ്യയുടെ അവസ്ഥ കണ്ടു കൊണ്ട് ചോദിച്ചു...

"എന്റെ മായേച്ചി എനിക്ക് ഒന്നൂല്ല്യാന്നെ അത് ഇന്നലെ കുറച്ചു മഴ കൊണ്ടായിരുന്നു അതിന്റെ ആയിരിക്കും

💬 Comments

View all comments