Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]
ചേച്ചി അവളുടെ കാര്യം ഒന്നും പറയല്ലേ.. രാവിലെ ഒന്ന് ഞാൻ അറിയാണ്ട് എവിടെ പോകുവാന്നു ചോദിച്ചതിന് അവളുടെ വായിന്നു ഞാൻ കേൾക്കാൻ ഒന്നും ബാക്കിയില്ല തബ്രാട്ടിക്ക് ഞാൻ ചോദിച്ചത് ഇഷ്ടപെട്ടില്ല അവൾക്കു ഇവിടുത്തെ ജോലി ഒന്നും എടുക്കാൻ വയ്യെന്ന് ജോലി എടുക്കാൻ വേണ്ടിയാ നമ്മളെയൊക്കെ ഇവിടെ കെട്ടികൊണ്ട് വന്നതെന്ന്.. അവളു ഇവിടുത്തെ കൊച്ചമ്മ അല്ലെ നമ്മളൊക്കെ വലിഞ്ഞു കേറി വന്നവരല്ലേ നമ്മളൊക്കെ അവളുടെ പണികാര് ആണെന്ന അവളു കരുതി വെച്ചിരിക്കണേ രാവിലെ ചൊറിഞ്ഞു വന്നതാ എനിക്ക് പിന്നെ രാവിലെ തന്നെ വഴക്കു വേണ്ടെന്നു വെച്ച മിണ്ടാതെ ഇരുന്നേ ഏതവനെ എങ്കിലും കാണാൻ പോയതായിരിക്കും.. ഇവളുടെ ഇ സ്വഭാവം വെച്ച ഇങ്ങനെ ഇവിടെ തന്നെ കിടക്കണേ കുറച്ചൊക്കെ അഹങ്കാരം കുറയ്ക്കണം അവളു എന്തോ വല്യ രാജ്ഞി ആണെന്ന ഭാവം പറഞ്ഞ കൂടി പോവും ഞാൻ ഒന്നും പറയനില്ല്യ"
മൃദൂല അവളുടെ ദേഷ്യം അവരോടു പറഞ്ഞു തീർത്തു..
"ശരിയാടി മൃദു രാവിലെ അവളു കാര്യായിട്ട് ആരോടോ ഫോണിലു സംസാരിക്കുന്നുണ്ടായിരുന്നു.. ആരെയോ കാണാൻ പോയതാ അത് ഉറപ്പാടി പിന്നെ ഞാൻ ഒന്നും ചോദിക്കാനും പോയില്ല എന്തിനാ വെറുതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നേ നമ്മളായി നമ്മുടെ പാടായി നമ്മള് എന്തേലും പറഞ്ഞു ഇനി ആർക്കും പരിഭവം വേണ്ടല്ലോ "
മായ അവളെ ഒന്ന് പിന്താങ്ങി കൊണ്ട് പറഞ്ഞു..
അപ്പോഴാണ് അവരുടെ പാച്ചക സഭയിലേക്ക് കാര്യസ്ഥൻ ദാമു കേറി വന്നത്..
"മായ മോളെ..ഭക്ഷണത്തിനു ഇന്ന് രണ്ടുമൂന്നുപേര് അധികം കാണുട്ടോ പാടത്തെ പണിക്കാര് ഉണ്ട് കറിയൊക്കെ ഒന്ന് കൂട്ടി വെക്കാൻ പറഞ്ഞു മോഹനേട്ടൻ.. വേഗം ഒന്ന്
💬 Comments
View all comments