Chapter Title : മന്ദാകിനി 2 [മഹി]
നിന്ന സുഹൃത്ത് സ്റ്റീവിന്റെ കൈ തോളിൽ പതിഞ്ഞതും മിഥുൻ ചിരിയോടെ അവനെ നോoക്കി
"ഞാനിവിടെ രണ്ട് വർഷത്തിന് മുകളിലായി പഠിക്കുന്നു.....എന്റെ നേരെ ശബ്ദം ഉയർത്തിയ ഒരുത്തനും ഇവിടെ പിന്നെ നിവർന്ന് നടന്നിട്ടില്ല.... പക്ഷെ ഇവൾ.... പെണ്ണെന്നു കരുതി പരിഗണന കൊടുത്തത് എന്റെ തെറ്റ് "
"എന്താ നിന്റെ പ്ലാൻ?"
സ്റ്റീവ് സംശയത്തോടെ മിഥുനെ നോക്കി.... മിഥുൻ എന്ന അസുരനെ അവനെക്കാൾ നന്നായി മറ്റാർക്കും അറിയില്ലായിരുന്നു.....
"അവളുടെ മാനത്തിന് ഞാൻ വില ഇടും...."
അവൻ ഭ്രാന്തമായ് ചിരിച്ചു
.
.
.
.
.
.
ഒന്നിലും ശ്രദ്ധിക്കാതെ മുഖം കുനിച്ചിരിക്കുന്ന അനാമികയെ സെറയും നന്ദനയും കുറച്ചധികനേരം നോക്കിയിരുന്നു.....
"നീ എന്തിനാ അനു ഇങ്ങനെ വിഷമിക്കുന്നെ "
"നിനക്കറിയോ സെറ..... അവനെന്നെ അന്ന് പ്രൊപ്പോസ് ചെയ്തപ്പോ ഞാൻ നോ പറഞ്ഞില്ലേ.... അതിന് പകരം വീട്ടാൻ വേണ്ടിയാ ഈ കല്യാണം ഒക്കെ.....
ജീവിതകാലം മുഴുവൻ എന്നെ അവന്റെ കാൽക്കീഴിലിട്ട് നരകിപ്പിക്കാൻ വേണ്ടിയാ....ചത്ത് കളയേണ്ടി വന്നാലും അവനു കിടന്നുകൊടുക്കില്ല ഞാൻ...."
"എന്റെ അനു നീ ഒന്ന് സമാധാനിക്ക്.... എന്തായാലും ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടല്ലേ കല്യാണം ഉണ്ടാകു?.... അതിനുള്ളിൽ ദൈവം എന്തെങ്കിലും വഴി തുറന്ന് തരും.....ഇപ്പോഴേ അതോർത്ത് ടെൻഷൻ അടിക്കണ്ട..."
"അല്ലെങ്കിൽ തന്നെ.....
മറ്റെന്തോ പറഞ്ഞു തുടങ്ങിയതും സെറയുടെ മൊബൈൽ ശബ്‌ദിച്ചു....സ്‌ക്രീനിൽ അബ്രാം എന്ന പേര് തെളിഞ്ഞതും അവൾ കാളെടുത്തു.... അനാമികയും നന്ദനയും സെറയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു
"മ്മ്ഹ്ഹ് പറയ്..."
"എവിടെയാ നീ?"
"കോളേജിൽ, എന്ത്യേ??"
"നേരത്തെ എന്തോ പ്രശ്നം ഉണ്ടെന്ന് പറഞ്ഞില്ലേ? എന്തായിരുന്നു..."
"അറിഞ്ഞിട്ട് എന്തിനാ.... ഇയാൾക്ക് ഇയാളുടെ കാര്യങ്ങൾ അല്ലെ വലുത്,
💬 Comments
View all comments